IndiaLatest

ചേരികളിൽ കോവിഡ് പിടിമുറുക്കി രോഗവും മരണവുമേറി

“Manju”

സ്വന്തം ലേഖകൻ

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ധാരാവിക്കു പുറമെ മറ്റുചേരികളിലും വലിയ തോതിൽ രോഗവ്യാപനം. നഗരത്തിൽ കോവിഡ് മരണങ്ങളിൽ 61 ശതമാനവും ചേരിമേഖലയിലാണ്. സംസ്ഥാനത്തു കോവിഡ് രോഗികളിൽ 20 % പേർക്കു മാത്രമാണ് അസുഖം ഭേദമായതെന്നതും ആശങ്ക കൂട്ടുന്നു.

മഹാരാഷ്ട്രയിൽ 3.70 ആണ് മരണനിരക്ക്. മുംബൈയിൽ 3.63 ശതമാനവും. ഇന്നലെ സംസ്ഥാനത്തു ജീവൻ നഷ്ടമായത് 53 പേർക്കാണ്. ഇതിൽ 28 മരണവും മുംബൈയിൽ. ഇന്നലെ രോഗം സ്ഥിരീകരിച്ച 1026 പേരിൽ 426 പേരും മുംബൈയിലാണ്. സംസ്ഥാനത്തെ ആകെ രോഗികൾ 24,427. മരണം 921. മുംബൈയിലെ രോഗികൾ 14781. ധാരാവിയിൽ രോഗികൾ 962 ആയി. മരണം 31.

മുംബൈയിലെ ജയിലുകളിൽ കോവിഡ് പടർന്നതോടെ 17,000 തടവുകാരെ താൽകാലികമായി വിട്ടയയ്ക്കാൻ തീരുമാനിച്ചു. കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1000 കവിഞ്ഞു.

തമിഴ്നാട്ടിൽ തുടർച്ചയായ രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 716 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 8718. ഇതിൽ ചെന്നൈയിലാണ് 4882 രോഗികൾ. ഇന്നലെ 8 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തു കോവിഡ് മരണം 61.

ഡൽഹിയിൽ ഇന്നലെ കോവിഡ് മരണം 13. ഇതോടെ ആകെമരണം 86 ആയി. രോഗികൾ 7639. കർണാടകയിൽ 3 കുട്ടികൾ ഉൾപ്പെടെ 63പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 925. മരണം 31.

Related Articles

Back to top button