KeralaLatest

സിംഗം സ്റ്റൈലിൽ സുരേഷ് ഗോപി

“Manju”

വൈശാഖ്.ആർ

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവു നടത്തിയ സുരേഷ് ഗോപി, സിംഗം സ്റ്റൈലിൽ പിരിച്ച മീശയുമായി പുതിയ ചിത്രത്തിൽ.

അറ്റത്ത് അല്പം നരയോടെ പിരിച്ച മീശയുള്ള സുരേഷ് ഗോപിയുടെ ചിതം വൈറലായപ്പോൾ ഇത് പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമയിലെ ലുക്കാണെന്ന രീതിയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് മാത്യൂ തോമസിന്റെ പുതിയ ചിത്രത്തിനായി ചെയ്ത ഫോട്ടോഷൂട്ടിന്റെ ഭാഗമായി ചെയ്ത ലുക്കാണെന്ന് പറഞ്ഞു സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മലയാളികളുടെ മനസ്സിലെ ആക്ഷൻ ഹീറോ ആയി തിരിച്ചുവരുകയാണ് നടൻ സുരേഷ് ഗോപി. രാഷ്ട്രീയമൊക്കെ അല്പം മാറ്റി വച്ച്.

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ആക്ഷൻ ത്രില്ലറിലെ ലുക്ക് വൈറൽ ആയിക്കഴിഞ്ഞു.

നടന്റെ 250-ാം ചിത്രമായിരിക്കും നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ഈ സിനിമ. ജോജു ജോസഫ്, മുകേഷ് തുടങ്ങിയ വമ്പൻ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത് . ബോളിവുഡ് താരമാണ് നായിക വേഷത്തിലെത്തുകയെന്നാണ് സൂചന.
ജോൺ ആന്റണി, രഞ്ജിത്ത് ശങ്കർ, ഖാലിദ് റഹ്മാൻ, അമൽ നീരദ് തുടങ്ങിയവരുടെയൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് മാത്യൂ തോമസ്. ഇവരുടെ ഹിറ്റ് സിനിമകളായ വരത്തൻ, പ്രേതം 2, ഉണ്ട, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങളിൽ മാത്യൂ ഭാഗമായിട്ടുണ്ട്. വലിയ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രം മാസ് ആക്ഷൻ എന്റർടെയിനറായിരിക്കുമെന്നാണ് സൂചന. ഏപ്രിലിൽ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം കൊറോണ വ്യാപനത്തെതുടർന്ന് നീട്ടി വെയ്ക്കുകയായിരുന്നു.

Related Articles

Back to top button