IndiaLatest

വഴിയരികിൽ പ്രസവിച്ചു: തുടര്‍ന്ന് വിശ്രമ ശേഷം 150 കിലോമീറ്റർ നടത്തം.

“Manju”

ശ്രീജ.എസ്

 

മുംബൈ ∙ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നു സ്വദേശമായ മധ്യപ്രദേശിലെ സത്‍നയിലേക്കു നടന്നു തുടങ്ങുമ്പോൾ അതിഥിത്തൊഴിലാളികൾ 16 പേരായിരുന്നു. 1,000 കിലോമീറ്റർ നടന്നെത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ 70കിലോമീറ്റർ പിന്നിട്ടപ്പോൾ അവർ 17 പേരായി. പൂർണ ഗർഭിണിയായ ശകുന്തള വഴിയരികിൽ പ്രസവിച്ചു. മണിക്കൂറുകൾമാത്രം വിശ്രമിച്ചശേഷം ജനിച്ചുവീണ കുഞ്ഞിനെയും എടുത്തു ഭർത്താവ് രാകേഷ് കൗളിനൊപ്പം വീണ്ടും നടന്നത് 150 .

ഹൈവേയുടെ അരികിൽ പ്രസവസമയം സഹായത്തിനു സംഘത്തിലെ 4 സ്ത്രീകളുണ്ടായിരുന്നു. തുണയായി നാട്ടുകാരിൽ ചിലരുമെത്തി. ഒരു സിഖ് കുടുംബം കുഞ്ഞിനുള്ള ഉടുപ്പുകളും വെള്ളവും ഭക്ഷണവും നൽകി. മധ്യപ്രദേശ് അതിർത്തിയിലെത്തിയപ്പോൾ പൊലീസ് ഇടപെട്ടു യാത്രാസൗകര്യം ഒരുക്കി നാടായ സത‌്നയിലെത്തിച്ചു. അമ്മയും കുഞ്ഞു ഇപ്പോൾ സുഖമായിരിക്കുന്നെന്നു സത്‌നയിലെ ബ്ലോക്ക് ഓഫിസർ പറയുന്നു.

Related Articles

Back to top button