IndiaLatest

സായുധ പൊലീസിനെ അയയ്ക്കണമെന്ന് മഹാരാഷ്ട്ര.

“Manju”

സ്വന്തം ലേഖകൻ

മും‌ബൈ: 13 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയിലേറെയായ (10,49810,498 ൽ നിന്ന് 24,427)

ഈ സാഹചര്യത്തിൽ കേന്ദ്ര സായുധപൊലീസിന്റെ സഹായം തേടി മഹാരാഷ്ട്ര. രാപകലില്ലാതെ അദ്ധ്വാനിക്കുന്ന സംസ്ഥാന പൊലീസിനു വിശ്രമം നൽകാനാണ്, 2000 കേന്ദ്ര സായുധപൊലീസ് അംഗങ്ങളെ (സിഎപിഎഫ്) അയയ്ക്കണമെന്ന അഭ്യർഥന. ആയിരത്തിലേറെ പൊലീസുകാർക്കു കോവിഡ് ബാധിച്ചതിൽ 8 പേർ മരിച്ചു. മൂവായിരത്തിലേറെ സിആർപിഎഫ് ജവാൻമാർ നിലവിൽ പൊലീസിനെ സഹായിക്കുന്നുണ്ട്. മുംബൈ കോർപറേഷനു കീഴിലുള്ള സ്കൂളുകളിലെ എല്ലാ അധ്യാപകരോടും കോവിഡ് ഡ്യൂട്ടിക്കു ഹാജരാകാൻ നിർദേശിച്ചു.

അതിനിടെ, നടന്നുപോകുന്ന അതിഥിതൊഴിലാളികളെയും മറ്റുള്ളവരെയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും യാത്രാ സൗകര്യം ഏർപ്പെടുത്താനും മഹാരാഷ്ട്ര സർക്കാരിനു മുംബൈ ഹൈക്കോടതി നിർദേശം നൽകി. പൊലീസ് ഉദ്യോഗസ്ഥർ തന്നെവേണമെന്ന് നിർബന്ധമില്ലാത്ത ജോലികൾക്ക് അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിർദേശിച്ചു. അതേസമയം, മഹാരാഷ്ട്രയിൽ മദ്യത്തിന്റെ ഹോം ഡെലിവറി നാളെ ആരംഭിക്കും.

Related Articles

Back to top button