ArticleKeralaLatest

ലക്ഷം വീടുകൾ പിറവി എടുത്തപ്പോൾ

“Manju”

റ്റി. ശശിമോഹന്‍

 

പാവപ്പെട്ടവന് വീടുണ്ടാക്കി കൊടുത്ത സ്വപ്നപദ്ധതിയായിരുന്നു ലക്ഷം വീട് പദ്ധതി. 48 വർഷം മുൻപ് മെയ് 14 ന് ആയിരുന്നു പദ്ധതിയുടെ തുടക്കം.

കേരളത്തിൽ മന്ത്രി ആയിരുന്ന എം.എൻ. ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ബഹുജനശ്രദ്ധ ആകഷിച്ച ഈ പദ്ധതി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുക്കുമ്പോൾ ആവിഷ്കരിച്ചത്

കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ ലക്ഷം വീട് കോളനികൾ എന്ന് അറിയപ്പെടുന്നു.

കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിച്ചത് ഓട് മേഞ്ഞതായിരുന്നു വീടുകൾ. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിർമ്മിച്ചിരുന്നു.

ഗവണ്മെണ്ട് തലത്തിലും ബഹുജനപക്ഷത്തും വമ്പിച്ച സഹകരണമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും നിർവ്വഹണത്തിലെ പാളിച്ചകളും കാരണം ഭാഗികമായി മാത്രമേ ഈ പദ്ധതി പൂർത്തീകരിക്കാൻ ഗുഡ് ഒരു വീടിന്‌ 1250 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ ചെലവ് വരുന്ന രീതിയിലാണ്‌ പദ്ധതി ആവിഷ്കരിച്ചത്. രണ്ട് മുറികളും ഒരു അടുക്കളയോടും കൂടിയ 250 sq.ft ഉള്ള ഭവനങ്ങളാണ്‌ ഓരോ കുടുംബത്തിനും നിർമ്മിച്ചു നൽകിയത്. ഗുണഭോക്താക്കൾക്ക് സൗജന്യമായാണ്‌ വീടുകൾ നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഗുണഭോക്താക്കളുടെ പങ്കാളിത്തവും സ്വന്തം എന്ന ബോധവും ഉണ്ടാകുന്നതിനായി, അനുവദം നൽകിയ എല്ലാ ഗുണഭോക്താക്കളിൽ നിന്നും 110 രൂപ വീതം സമാഹരിക്കുകയുണ്ടായി. ഇന്നിപ്പോൾ കേരളത്തിൽ ഒട്ടേറെ ഭാവന പദ്ധതികൾ ഉണ്ട് ലൈഫ് മിഷൻ ഓഫു സമ്പൂര്‍ണ്ണ പദ്ധതിയുണ്ട്.

ഭാരതത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് പ്രധാനമന്ത്രി ആവാസ് യോജന (PMAY). “എല്ലാവര്‍ക്കും ഭവനം” എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില്‍ വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതും നിലവിലുള്ള ഭവനങ്ങളെ വിപുലീകരിക്കാവുന്നതുമാണ്.

കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില്‍ 14 നഗരസഭകളും രണ്ടാം ഘട്ടത്തില്‍ 22 നഗരസഭകളും മൂന്നാം ഘട്ടത്തില്‍ 57 നഗരസഭകള്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

നാല് വ്യത്യസ്തങ്ങളായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ചേരി വികസനം : 300 ആളുകള്‍ താമസിക്കുന്ന/60-70 വരെ കുടുംബങ്ങള്‍ ഉള്ള ചേരിയിലുള്ളവര്‍ക്ക് പ്രസ്തുത ചേരിയില്‍ത്തന്നെ ഭവനം നിര്‍മ്മിച്ചു നല്‍കല്‍.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി : താഴ്ന്ന വരുമാനമുള്ളവര്‍ക്കും (LIG) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (EWS) ഭവനം നിര്‍മ്മിക്കുന്നതിനായി/ ഭവനം വാങ്ങുന്നതിനായി/ ഭവനത്തിന്‍റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ബാങ്കില്‍ നിന്നും പരമാവധി 6 ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില്‍ നിന്നും 6.5% കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കല്‍.

അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം : കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി ആയത് വാങ്ങുന്നതിനുള്ള പദ്ധതി.
വ്യക്തിഗത ഭവന നിര്‍മ്മാണിനുള്ള ധനസഹായം : സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി/ വാസയോഗ്യമല്ലാത്ത/ ഭവന പുനരുദ്ധാരണ പദ്ധതി

Related Articles

Back to top button