IndiaLatest

മധുരയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം.

“Manju”

സ്വന്തം ലേഖകൻ

മധുര: നാഥൻ റോഡിലെ ഹൈവേ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരുകൂട്ടം അതിഥി തൊഴിലാളികൾ ഊമ്മച്ചികുളത്തു ഒത്തുകൂടി ജോലി ചെയ്യാൻ വിസ്സമ്മതിക്കുകയും അവരെ സ്വന്തം നാട്ടിലേക്കു തിരിച്ചു അയക്കണമെന്ന് മധുര ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

രാവിലെ ഒൻപത് മണിയോടെ അവർ ഊമ്മച്ചികുളം പോലീസ് സ്റ്റേഷനിലേക്ക് കയറി പ്രതിഷേധം നടത്തുകയും ഇതേതുടർന്ന് ഇവരെ പോലീസ് തടയുകയും അതിഥി തൊഴിലാളികളുമായി ചർച്ച നടത്തുകയും ചെയ്തു .കൂടാതെ മധുര നോർത്ത് തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥന്മാരും ചർച്ചയിൽ പങ്കെടുത്തു .

200 ഓളം തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. കുടുംബാംഗങ്ങളെ കാണാൻ ആഗ്രഹിക്കുന്നതിനാൽ അവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാൻ ഉള്ള നടപടി ഉടനെ സ്വീകരിക്കണമെന്ന് അവർ പറഞ്ഞു. കൺസ്ട്രക്ഷൻ പ്രോജക്ട് കരാറുകാരൻ ജോലി ചെയ്യാൻ നിർബന്ധിക്കുകയാണെന്നും എന്നാൽ അവർ ജോലിചെയ്യാനുള്ള മാനസികാവസ്ഥയിലല്ലെന്നും നഗരം വിട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.
ഇവരിൽ 350 പേർ ഇതിനകം ആധാർ കാർഡ് പകർപ്പുകൾ സഹിതം സ്വന്തം സ്ഥലങ്ങളിലേക്ക് പോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചു. വിശദാംശങ്ങൾ ഓൺലൈനിൽ അപ്‌ലോഡു ചെയ്തു വരുന്നു . അവരെ താമസിക്കാതെ അവരുടെ ജന്മദേശങ്ങളിലേക്ക് അയക്കുമെന്നും കൂടാതെ അവർക്കുള്ള ഭക്ഷണം നൽകി അവരെ പരിപാലിക്കാൻ അവരുടെ കരാറുകാരനോട് ആവശ്യപ്പെടുകയും ചെയ്തു .വാഹനം ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടർന്ന് അവർ താമസിക്കുന്ന വീരപാണ്ടി ഗ്രാമത്തിലേക്ക് തിരിച്ചു പോയി .

Related Articles

Back to top button