IndiaLatest

എയർ ഇന്ത്യ കൊച്ചിയിലേക്ക്, മെയ് 19 മുതൽ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി : കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളിൽ മെയ് 19 മുതൽ ജൂൺ 2 വരെ എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ്. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചശേഷം എയർ ഇന്ത്യ വെബ്സൈറ്റിലൂടെ ടിക്കറ്റ് വിൽപന തുടങ്ങും. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും സർവീസുണ്ട്. കൊച്ചി– ചെന്നൈ സർവീസുമുണ്ട്.

ഈ മാസം 19: കൊച്ചി– ചെന്നൈ (രാത്രി 9)
20: മുംബൈ– കൊച്ചി (പുലർച്ചെ 4.45), കൊച്ചി– മുംബൈ (രാവിലെ 8.15)
20: മുംബൈ– കൊച്ചി (രാത്രി 10)
21: കൊച്ചി– മുംബൈ (പുലർച്ചെ ഒന്ന്)
22: ഡൽഹി– കൊച്ചി (രാവിലെ 9.40), കൊച്ചി – ഡൽഹി (ഉച്ചയ്ക്ക് 2)
25: ‍ഡൽഹി– കൊച്ചി (പുലർച്ചെ 5.45), കൊച്ചി– ഡൽഹി (രാവിലെ 10)
25: ഡൽഹി– കൊച്ചി (രാത്രി 7.10), കൊച്ചി – ഡൽഹി (രാത്രി 11.30)

Related Articles

Back to top button