KeralaLatest

പെണ്‍വീട്ടുകാര്‍ അന്വേഷിക്കാന്‍ എത്തിയത് ട്വിസ്റ്റ്, രമേഷ് പിഷാരടി

“Manju”

 

രജിലേഷ് കേരിമഠത്തില്‍

മിമിക്രി, അവതരണം, അഭിനയം, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് രമേഷ് പിഷാരടി. വേദിയില്‍ പിഷാരടി വെറുതെ വന്നു നിന്നാല്‍ പോലും ഏറെ പ്രതീക്ഷയാണ് ആസ്വാദകര്‍ക്കുള്ളത്. പിഷാരടിയില്‍ നിന്ന് വ്യത്യസ്തമായും തങ്ങളെ രസിപ്പിക്കാനുള്ളത് ഉണ്ടാകും എന്ന പ്രതീക്ഷ ഓരോ പ്രേക്ഷകനും ഉണ്ടാകും. വേദിയിലെ തമാശകളെ പോലെ തന്നെ ജീവിതത്തിലെ കുറിച്ചും പറയുകയാണ് രമേഷ് പിഷാരടി.

കല്യാണ സമയത്ത് പെണ്‍വീട്ടുകാരെ പറ്റിച്ച രസകരമായ കഥയാണ് രമേഷ് പിഷാരടി വെളിപ്പെടുത്തിയത്. ” പെണ്ണുകാണല്‍ നടത്തിയതിന് പിന്നാലെ സൗമ്യയുടെ വീട്ടുകാര്‍ എന്നെപ്പറ്റിയുള്ള അന്വേഷണവും തുടങ്ങിയിരുന്നു. എന്റെ നാടായ വെള്ളൂരില്‍ വന്നു അന്വേഷണം നടത്തനായിരുന്നു അവരുടെ പരിപാടി. അവരെല്ലാം പൂനൈയിലായത് കൊണ്ട് സൗമ്യയുടെ അച്ഛന്‍ നാട്ടിലുള്ള ബന്ധുവായ ഒരു പാര്‍ട്ടിക്കാരനെയാണ് എന്നെപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.

എന്നെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിക്കാരന്‍ വന്നതാകട്ടെ എന്റെ അടുക്കലും. നാട്ടിലെ എറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെപ്പറ്റി തന്നെ അയാളോട് പറഞ്ഞു. എന്റെ പൊക്കി പറയലെല്ലാം പാവം പാര്‍ട്ടിക്കാരന്‍ വിശ്വസിച്ചു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചു.” പിഷാരടി പറയുന്നു.

Related Articles

Back to top button