KeralaLatest

മാതാപിതാക്കളെ ഒരുനോക്ക്‌ കാണാനാകാതെ അരുണ്‍

“Manju”

 

രജിലേഷ് കെ.എം.

കൊല്ലം: ഹോസ്പിറ്റലില്‍ രോഗബാധിതയായി കഴിഞ്ഞിരുന്ന അമ്മയെ കാണാനായി ദുബായില്‍ നിന്നെത്തിയ മകന്‌ മാതാവിനേയും പിതാവിനേയും ജീവനോടെ ഒരുനോക്ക്‌ കാണാനായില്ല.

കൊല്ലം രാമന്‍കുളങ്ങര കോലക്കല്‍ വീട്ടില്‍ അരുണ്‍ ദുബായില്‍നിന്നു നാട്ടിലേക്ക്‌ വിമാനം കയറുന്നതിനു മണിക്കൂറുകള്‍ മുമ്പാണ്‌ വാര്‍ധക്യ സഹജമായ രോഗം മൂലം പിതാവ്‌ റിട്ട. എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്‌ഥന്‍ കെ.സി.ബാബു (73) മരിച്ചത്‌. തിങ്കളാഴ്‌ച നെടുമ്പാശേരിയിലെത്തിയ അരുണ്‍ രാത്രിയോടെ നാട്ടിലെത്തിയെങ്കിലും കൊല്ലം നഗരത്തിലെ ഹോട്ടലില്‍ ഇന്‍സ്‌റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലായി. അതുമൂലം പിതാവിനെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല.

നേരത്തെ വീഴ്‌ചയില്‍ ഇടുപ്പിനു പൊട്ടലുണ്ടായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാതാവ്‌ മേരി ബാബു ഇക്കഴിഞ്ഞ രണ്ടിനാണു മരിച്ചത്‌. ഏക മകനെ കാണാന്‍ ആ മാതാപിതാക്കള്‍ക്കും സാധിച്ചില്ല. കെ.സി.ബാബുവിന്റെ സംസ്‌കാരം ഇന്നലെ തേവള്ളി സെന്റ്‌ തോമസ്‌ പള്ളി സെമിത്തേരിയില്‍ നടന്നു.

Related Articles

Back to top button