KeralaLatest

ലോക പരിസ്ഥിതി ദിനം ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്‌ ഒരു കോടി ഒമ്പതു ലക്ഷം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ കേരളാ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് ഘട്ടമായിട്ടാണ് വൃക്ഷത്തൈകള്‍ നടുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് 81 ലക്ഷം തൈകളും ജൂലൈ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ കൂടി നടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വനം വകുപ്പും, കൃഷിവകുപ്പും ചേര്‍ന്നാണ് തൈകള്‍ തയ്യാറാക്കിയത്. തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ 12 ലക്ഷം തൈകളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Related Articles

Back to top button