KeralaLatest

ജന്മനാടിന്റെ സുരക്ഷയിൽ എത്തി അടുത്ത ദിവസം പെൺകുഞ്ഞിന് ജന്മം നൽകി

“Manju”

സിന്ധുമോള്‍ ആര്‍

എറണാകുളം: സൗദി അറേബ്യയിൽ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ സിസേറിയനിലൂടെ കൊല്ലം സ്വദേശിനി ഷാഹിനയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തിയ ദമാം- കൊച്ചി വിമാനത്തിലാണ് ഷാഹിന നാട്ടിലെത്തിയത്. പൂർണ്ണ ഗർഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭർത്താവ് അഹമ്മദ് കബീർ സൗദി അറേബ്യയിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുകയാണ്.

വിമാനത്താവളത്തിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരാണ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചത്.

Related Articles

Back to top button