InternationalLatest

ഫുട്‌ബോള്‍ പുരസ്‌കാരങ്ങള്‍ക്ക് ‘കോവിഡ് ബ്രേക്ക്’

“Manju”

 

രജിലേഷ് കേരിമഠത്തില്‍

സൂറിച്ച്: ഫുട്‌ബോള്‍ ആരവങ്ങള്‍ക്കു പുറമെ ഫുട്‌ബോള്‍ പുരസ്‌കാരങ്ങളേയും കോവിഡ് ബാധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ‘ഫിഫ ദ് ബെസ്റ്റ്’ പുരസ്‌കാരമില്ല. സെപ്റ്റംബറില്‍ മിലാനില്‍ നടക്കാനിരുന്ന പുരസ്‌കാര പ്രഖ്യാപനമാണ് ഫിഫ ഒഴിവാക്കിയത്.

ഫുട്‌ബോള്‍ ലീഗുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഫിഫ വ്യക്തമാക്കി. അണ്ടര്‍-20, അണ്ടര്‍-17 വനിതാ ലോകകപ്പുകള്‍, ഫുട്‌സാല്‍ ലോകകപ്പും 2021 ഫെബ്രുവരി വരെ നടത്തില്ലെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ അബുദാബിയില്‍ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പ് മാത്രമാണ് ഫിഫ മാറ്റിവെയ്ക്കാതിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകളോടെ മാത്രമേ കാര്യങ്ങള്‍ ചെയ്യൂ എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button