KeralaLatest

അജയപ്രാണമാതാജി സമാധിയായി

“Manju”

 

എസ്. സേതുനാഥ്‌ മലയാലപ്പുഴ

തിരുവനന്തപുരം:ശാരദാമിഷന്റെയും രാമകൃഷ്ണ ശാരദ മിഷന്റെയും ആഗോള ഉപാദ്ധ്യക്ഷയായ അജയപ്രാണമാതാജി (93) തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണ ആശുപത്രിയിൽ വെച്ച് ഇന്നലെ സമാധിയായി.വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.മൃതദേഹം തിരുവനന്തപുരം ശാരദ മഠത്തിൽ പൊതു ദർശനത്തിനു വച്ചു.സംസ്കാരം ഇന്ന് തൃശ്ശൂർ ശാരദ മഠത്തിൽ നടക്കും.

1973-ൽ തിരുവനന്തപുരത്ത് രാമകൃഷ്ണ ശാരദ മിഷൻ സ്ഥാപിച്ച സന്യാസിനിയാണ് അജയപ്രാണമാതാ.1982ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ശാരദ മിഷന്റെ കേന്ദ്രം അജയപ്രാണമാതാജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.30 വർഷം സിഡ്‌നിയിലെ കേന്ദ്രത്തിന്റെ ചുമതല വഹിച്ചു.2011ൽ ഇന്ത്യയിൽ തിരിച്ചെത്തി തൃശ്ശൂരുള്ള കേന്ദ്രത്തിന്റെ ചുമതലയേറ്റു.വിദേശ രാജ്യങ്ങളിൽ പ്രശസ്തമായ പ്രഭാഷണങ്ങൾ നടത്തി. കേരളത്തിലും വിദ്യാർത്ഥികൾക്ക് ആത്മീയ പഠന കേന്ദ്രങ്ങളുടെ ചുമതല വഹിച്ചു.ശാരദ മിഷന്റെ ആചാര്യ പദവി സ്ഥാനവും വഹിച്ചിട്ടുണ്ട്.നിരവധി പ്രശസ്തമായ ആത്മീയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.ആയിരത്തോളം ശിഷ്യരും അജയപ്രാണമാതാജിയ്ക്കുണ്ട്.കൂറൂർ ഇല്ലത്തെയും കനവല്ലി മനയിലേയും അംഗമാണ്.

Related Articles

Back to top button