IndiaLatest

സിക്കിമില്‍ കുപ്പിവെള്ളത്തിന് നിരോധനം

“Manju”
ഗാങ്​ടോക്​:  ; സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാന്‍ തയ്യാറെടുത്ത് സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന്​ മുതല്‍ സംസ്ഥാനത്ത്​ കുപ്പിവെള്ളം വില്‍പ്പന അനുവദിക്കില്ല. ശനിയാഴ്ചയാണ്​ മുഖ്യമന്ത്രി പി.എസ്​ തമാങ്​ ഇത്​ സംബന്ധിച്ച്‌​ പ്രഖ്യാപനം നടത്തിയത്​. ശുദ്ധ ജല സമൃദ്ധമാണ്​ സിക്കിം, അതിനാല്‍ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്ത് വേണ്ടി വരുന്നില്ല. കുപ്പിവെള്ളത്തിന്​ പകരം പരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത്​ കൂടുതല്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങളില്‍ നിന്ന്​ സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്​ സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യംമിടുന്നത്.

Related Articles

Back to top button