KeralaLatest

വയനാട്ടിൽ കോടതികൾ അടച്ചിടും; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

“Manju”

സിന്ധുമോള്‍ ആര്‍

വയനാട്ടിൽ മാനന്തവാടിയിലും സുൽത്താൻബത്തേരിയിലും കോടതികൾ ഇന്നും അടച്ചിടും. കോടതി ജീവനക്കാരോട് ഓഫീസ് കാര്യങ്ങൾ വർക്ക് ഫ്രം ഹോം ആയി നിർവ്വഹിക്കാൻ നിർദ്ദേശം നൽകി. കോടതികളിലെ വനിത ജീവനക്കാരുടെ ഭർത്താക്കൻമാർ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരായതിനെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്.

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ സ്റ്റേഷൻ പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിയിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് കോടതി ഇന്നലെ മുതൽ ഇത്തരത്തിൽ തീരുമാനമെടുത്തത്. എന്നാൽ തിങ്കളാഴ്ച മധ്യവേനൽ അവധി കഴിഞ്ഞ് കോടതികൾ തുറക്കാനിരിക്കെ തുടർ ദിവസങ്ങളിൽ നടപടി എന്താവും എന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്.

Related Articles

Back to top button