IndiaLatest

കര്‍ണാടകത്തില്‍ ഉത്സവത്തില്‍ പങ്കെടുത്തത് ആയിരത്തോളം പേര്‍

“Manju”

ശ്രീജ.എസ്

കര്‍ണാടകയിലെ രാമനഗരിയില്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആയിരത്തോളം പേര്‍ ഒത്തുകൂടി. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ആളുകള്‍ ഒത്തുകൂടിയത്. മുഖാവരണം ധരിക്കുകയോ സമൂഹ അകലം പാലിക്കുകയോ ചെയ്യാതെ ഒത്തുകൂടിയ ആളുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നലെയാണ് രാമനഗര ജില്ലയിലെ ക്ഷേത്രമുറ്റത്ത് ഇങ്ങനെയൊരു പരിപാടി നടന്നത്. ചടങ്ങ് ഒഴിവാക്കാന്‍ പറ്റാത്തതെന്നായിരുന്നു ക്ഷേത്ര ഭാരവാഹികള്‍ പഞ്ചായത്തിനെ അറിയിച്ചത്. സാമൂഹ്യ അകലം പാലിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്തി പരിപാടി നടത്താന്‍ പഞ്ചായത്ത് അനുമതി നല്‍കുകയായിരുന്നുവെന്നാണ് പഞ്ചായത്ത് അധികാരികള്‍ പറയുന്നത്. അനുമതി നല്‍കിയ പഞ്ചായത്ത് അധികാരിയെ സസ്പന്‍ഡ് ചെയ്തു.

Related Articles

Back to top button