KeralaLatest

പാലക്കാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

“Manju”

അശോകൻ

പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 15) ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.മുംബൈയിൽ നിന്നു വന്ന കുഴൽമന്ദം കണ്ണന്നൂർ സ്വദേശി(25)ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കുഴൽമന്ദത്തെ വീട്ടിൽ പണി നടക്കുന്നതിനാൽ ‘നിലവിൽ കോട്ടായിയിലെ വീട്ടിൽ അമ്മയോടൊപ്പമാണ് വ്യക്തി താമസിക്കുന്നത്. കോട്ടായിയിലെ വീട്ടിൽ ഇദ്ദേഹം നിരീക്ഷണത്തിൽ തുടരവെയാണ് രോഗ സ്ഥിരീകരണമുണ്ടായത്.

ഇദ്ദേഹം മുംബൈയിലെ ഒരു സ്വകാര്യ ജ്വല്ലറിയിലെ ജീവനക്കാരനാണ്. മെയ് 11ന് 25 പേർ അടങ്ങുന്ന സംഘത്തോടൊപ്പം മുംബൈയിൽ നിന്നും വന്ന ഇദ്ദേഹം മഞ്ചേശ്വരം വഴി 13 ന് കോഴിക്കോട് എത്തിയെന്നാണ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ നിന്നും ലഭിക്കുന്ന വിവരം. മെയ് 13 ന് രാവിലെ 9 മണിക്ക് കോഴിക്കോട് നടക്കാവ് എത്തിയ ഇദ്ദേഹത്തെ പാലക്കാട് ഉള്ള സഹോദരൻ കാറിൽ പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. പാലക്കാട് എത്തിയ ഉടൻ നേരിട്ട് ജില്ലാ ആശുപത്രിയിൽ എത്തുകയും സ്രവം പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം സ്വദേശി ഉൾപ്പെടെ ഏഴായി. ഇവർക്ക് പുറമെ ഇന്നലെ ദമാമിൽ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിത്സയിൽ ഉണ്ട്.

Related Articles

Back to top button