ArticleLatest

മലബാറിന്റെ ചരിത്രകാരൻ വില്യം ലോഗൻ.

“Manju”

പഴയ മദ്രാസ് സംസ്ഥാനമായ മലബാറിന്‍റെ പ്രാചീന ചരിത്രം എഴുതിയതിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരാണ് വില്യം ലോഗന്‍. ലോഗന്‍റെ മലബാര്‍ മാന്വല്‍ കേരള ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണ്.

സ്കോട്ട്ലണ്ടിലെ ബര്‍പിക്ഷയറില്‍ ഡേവിഡ് ലോഗന്‍റെയും എലിസബത്ത് ഫേസ്റ്റിയുടെും പുത്രനായാണ് 1841 മെയ് 17ന് വില്യം ലോഗന്‍ ജനിച്ചത്. 1914 ഏപ്രില്‍ മൂന്നിന് ലോഗന്‍ അന്തരിച്ചു.

മലബാറിൻറെ സാമ്പത്തിക പുരോഗതിയിൽ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. തോട്ടവ്യവസയായ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ലൈബീരിയൻ കാപ്പി, വാനില, കൊക്കോ, റബ്ബർ, തുടങ്ങിയ വിളകൾ വ്യാപിപ്പിക്കേണ്ടതിനായി ശുപാർശ നടത്തി. ശാസ്ത്രീയമായി കൃഷി നടത്താൻ പരീക്ഷണത്തോട്ടവും അവ പഠിപ്പിക്കുന്നതിനു ഗാർഡൻ സ്കൂളും അദ്ദേഹം ശുപാർശ ചെയ്തു.

കോഴിക്കോട് തുറമുഖം വികസിപ്പിക്കാനായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. തിരുവിതാംകൂറിൽ റസിഡൻറ് ജോലി നോക്കുന്ന സമയത്ത് തിരുവനന്തപുരത്തേയും മധുര, കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിക്ക് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. അട്ടപ്പാടിയിലെ സൈലൻറ് വാലി കയ്യടക്കാനുള്ള സ്വകാര്യ വ്യക്തികളുടെ പരിശ്രമത്തെ പരാജയപ്പെടുത്തിയത് അദ്ദേഹമാണ്‌.

മലബാറിലെ കുടിയായ്മ നിയമങ്ങളുടേയും സാമൂഹ്യപരിഷ്കാരങ്ങളുടേയും പിതാവാണ്‌ വില്യം ലോഗൻ. കുടിയാനു മണ്ണിൽ സ്ഥിരാവകാശം നൽകുന്ന നിയമനിർ‌മാണം അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. മലബാറിലെ മരുമക്കത്തായം നിർത്തലാക്കാനും അദ്ദേഹം പരിശ്രമിച്ചു. എന്നാലേ സാമൂഹ്യപുരോഗതി കൈവരിക്കാനാവൂ എന്നദ്ദേഹം വിശ്വസിച്ചു.

ജില്ലാ കളക്ടര്‍, മജിസ്ട്രേറ്റ്, യൂണിവേഴ്സിറ്റി ഫെലോ തുടങ്ങിയ നിലകളില്‍ കേരള സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ലോഗന്‍ ശ്രദ്ധിച്ചിരുന്നു.

1864 ല്‍ വടക്കന്‍ ആര്‍ക്കാട്ട് ജില്ലയില്‍ അസിസ്റ്റന്‍റ് കളക്ടറായാണ് ലോഗന്‍ കേരളത്തിന്‍റെ അന്തരീക്ഷവുമായി ബന്ധപ്പെടുന്നത്. അതേ വര്‍ഷം തന്നെ മലബാറിലേയ്ക്ക് നിയമനം ലഭിച്ചു.

തലശ്ശേരിയില്‍ വടക്കേ മലബാറിന്‍റെ ആക്ടിങ് ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജിയായി കോഴിക്കോട്ട് ലോഗന് നിയമനമായി. 1873 ലായിരുന്നു അത്.

തെക്കേ മലബാറിന്‍റെ ജില്ലാ ജഡ്ജി എന്ന നിലയില്‍ മാപ്പിളത്താലൂക്കുകളിലെ കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ചും കൊളോണിയല്‍ ഭരണം ഉണ്ടാക്കിയ കുടിയായ്മപരമായ മാറ്റങ്ങളെക്കുറിച്ചും സമഗ്രമായി പഠിക്കാന്‍ ലോഗന് അവസരം ലഭിച്ചു.

എഡ്വിന്‍ ബര്‍ഗിന് സമീപമുളള മുഡല്‍ ബര്‍ഗ്സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലോഗന്‍ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ത്ഥിക്കുള്ള ഡ്യൂക്സ് മെഡല്‍ ലോഗന്‍ കരസ്ഥമാക്കി. പിന്നീട് എഡ്വിന്‍ ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന ലോഗന്‍ മദ്രാസ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പങ്കെടുത്തു. 1862 ഓഗസ്റ്റ് 16നാണ് ലോഗന്‍ മദ്രാസ് സര്‍വ്വീസില്‍ നിയമനം നേടുന്നത്.

സുപ്രധാനമായ മലബാര്‍ ടെഹന്‍സി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ 1882ല്‍ മദ്രാസ് സര്‍വ്വകലാശാല ഫെലോ ആയി വില്യം ലോഗന്‍ നിയമിക്കപ്പെട്ടു. മലബാര്‍ കുടിയായ്മ നിയമം സംബന്ധിച്ചും ലോഗന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.

കേരളത്തിലെ ജില്ലകളുടെ സംസ്കാരത്തെയും ഭരണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ജില്ലാ മാന്വലുകള്‍ പ്രസിദ്ധീകരിക്കാനുള്ള സമഗ്രമായ പദ്ധതി ഇന്ത്യന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചപ്പോള്‍ മലബാര്‍ മാന്വലെഴുതാനുള്ള ചുമതല ലോഗനില്‍ നിക്ഷിപ്തമായി.

മാന്വലിന്‍റെ ഒന്നാം ഭാഗം 1887ല്‍ പ്രസിദ്ധീകരിച്ചു. മലബാര്‍ മാന്വലില്‍ ലഹളകളുടെ കാര്‍ഷിക പശ്ചാത്തലം ലോഗന്‍ ഊന്നിപ്പറയുന്നുണ്ട്. മലബാര്‍ കലക്ടറായും മജിസ്ട്രേട്ടായും സ്തുത്യര്‍ഹമായ സേവനമാണ് ലോഗന്‍ നടത്തിയത്

പിന്നീട് ആൻഡ്രയിലെ കടപ്പ ജില്ലയുടെ സെഷന്‍സ് ജഡ്ജിയായി നിയമനം ലഭിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ 1888 നവംബര്‍ 23 ന് പദവിയില്‍ നിന്നും രാജിവച്ചു

1872 ഡിസംബറിൽ ആനി സെൽബി ബുറൽ എന്ന യുവതിയെ അദ്ദേഹം വിവാഹം ചെയ്തു. അവർക്ക് 1873-ൽ ആദ്യ സന്താനം പിറന്നു. മേരി ഓർഡ് എന്ന മകൾ തലശ്ശേരിയിലും വില്യം മൽകോൻ എന്ന മകൻ കോഴിക്കോട്ടുമാണ് ജനിച്ചത്. പിന്നീട് സ്കോട്ട്ലണ്ടിൽ വച്ച് 1877-ൽ എലിസബത്ത് ഹെലനും 1880-ൽ ഇളയമകളും ജനിച്ചു.

വില്യം ലോഗൻ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മലബാർ ജില്ലയിൽ ഭരണപരിഷ്ക്കാരവും കാർഷികനിയമസംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത പ്രഗൽഭനായ ഭരണാധികാരിയും ന്യായാധിപനുമായിരുന്നു വില്ല്യം ലോഗൻ. മലബാറിന്റെ കളക്ടറായിരുന്നുകൊണ്ട്‌ തദ്ദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക്‌ പരിഹാരം കാട്ടാനും വില്യം ലോഗൻ പ്രകടമാക്കിയ താൽപര്യം മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിന്റെ രൂപത്തിൽ കേരളചരിത്രത്തിൽ ആ ബ്രിട്ടീഷുകാരനു സവിശേഷമായൊരു സ്ഥാനം നേടികൊടുത്തു.

1862-ൽ മദ്രാസ്‌ സിവിൽ സർവീസിൽ സേവനത്തിനായി അദ്ദേഹം ഇന്ത്യയിൽ എത്തി. തമിഴ്, തെലുങ്ക്, മലയാളം എന്നീ പ്രാദേശികഭാഷാ പരീക്ഷകൾ പാസ്സായ ശേഷം ആദ്യം ആർക്കാട്‌ ജില്ലയിൽ അസിസ്റ്റന്റ്‌ കളക്ടറായും ജോയിൻറ് മജിസ്ട്രേറ്റായും പിന്നീട്‌ വടക്കേ മലബാറിൽ സബ് കളക്ടറായും (1867) ജോയിന്റ് മജിസ്ട്രേറ്റായും നിയമിതനായി. 1872 ൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങിപ്പോവുകയും ഒരു വർഷത്തിനുശേഷം മടങ്ങിയെത്തുകയും ചെയ്തു.

ഇപ്രാവശ്യം തലശ്ശേരിയിൽ വടക്കേ മലബാറിൻറെ ആക്റ്റിംഗ് ജില്ലാ സെഷന്സ് ജഡ്ജിയായും മലബാറിൻറെ കളക്ടറായി നിയമിതനായി. അടുത്ത വർഷം തെക്കേ മലബാറിന്റെ ആക്റ്റിംഗ് ജില്ലാ സെഷൻസ് ജഡ്ജിയായും നിയമിതനായി. തെക്കേ മലബാറിന്റെ ജില്ലാ നീതിപതിയായി സ്ഥാനമെടുത്തതോടെയാണ് അദ്ദേഹം മാപ്പിളത്താലൂക്കുകളിലെ കാർഷികപ്രശ്നങ്ങളെക്കുറിച്ചും കൊളോണിയൽ ഭരണം ഉണ്ടാക്കിയ കുടിയായ്മ പ്രശ്നത്തെക്കുറിച്ചും സമഗ്രമായി പഠിച്ചത്.

1875ൽ അദ്ദേഹം മലബാർ കളക്റ്ററായി. അതേ സമയം തന്നെ അദ്ദേഹം ജില്ലാ മജിസ്റ്റ്രേറ്റായും പ്രവർത്തിച്ചു. ഇക്കാലത്താണ്‌ അദ്ദേഹം ആ ഭൂപ്രദേശത്തിൻറെ ജനകീയ പ്രശ്നങ്ങളിൽ പ്രത്യേക താൽപര്യമെടുത്തു തുടങ്ങിയത് .

മലബാർ മാനുവ‍ലിന്റെ രചനയാണ് വില്ല്യം ലോഗനെ അനശ്വരനാക്കിയത്‌ എന്ന് പറയാം. താൻ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയാണത്‌. ഇന്ത്യാ സർക്കാർ ഇന്ത്യാ ഗസറ്റിയറും അതതു ജില്ലകളുടെ ചരിത്രത്തേക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ജില്ലാ മാനുവലും തയ്യാറാക്കുന്ന സമഗ്രമായ പദ്ധതിയുടെ നടപ്പാക്കി

മലബാർ ജില്ലയുടെ ചുമതല അദ്ദേഹത്തെയാണ്‌ ഏല്പിച്ചത്. മാന്വലിന്റെ ഒന്നാമത്തെ വാല്യം 1887-ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1884-ൽ ഉണ്ടായ മാപ്പിള ലഹളയെക്കുറിച്ച് അദ്ദേഹം മാനുവലിൽ പ്രതിപാദിച്ചിരുന്നു. ഇത് മദ്രാസ് സർക്കാർ പിൻ‌വലിക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാപ്പിളലഹളയുടെ കാർഷിക പശ്ചാത്തലം എടുത്തുകാട്ടി. ഇതിൽ എതിർപ്പ് ഉള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തെ കടപ്പ ജില്ലയുടെ ഡിസ്ട്രിക്റ്റ്-സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റിയത്.

Related Articles

Back to top button