KeralaLatest

കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളുമായി ജനപ്രതിനിധി വീടുകളിൽ.

“Manju”

കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളുമായി ജനപ്രതിനിധി വീടുകളിൽ.

കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളതെന്നു ലോകാരോഗ്യ സംഘടന പറയുമ്പോൾ ‘വെറും കരുതലല്ല നമുക്ക് വേണ്ടത് കടുത്ത ജാഗ്രതയാണ് ‘എന്ന സന്ദേശവുമായി സർക്കാരിന്റെ നിർദ്ദേശങ്ങളെ കൂടാതെ സ്വയം പ്രതിരോധ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി നോട്ടീസ് തയ്യാറാക്കി വീടുകളിൽ ബോധവൽക്കരണം നടത്തുകയാണ് മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി.

വൃദ്ധരും കുട്ടികളും ഉള്ള വീടുകളിൽ പൂർണ്ണ സുരക്ഷിതത്വം വേണ്ടതിനാൽ അവിടേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കുക, കുടുംബത്തിലുള്ളവരുടെതല്ലാത്ത മരണവീടുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക, കഴിവതും പുറത്തു നിന്നും ആഹാരം കഴിക്കുന്നത്‌ ഒഴിവാക്കുക, ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുക, മുഖ്യമല്ലാത്ത വിവാഹങ്ങൾ, സൽക്കാരങ്ങളിൽ പങ്കെടുക്കാതിരിക്കുക, സിനിമ, തിരക്കുള്ള മാളുകൾ, ചന്തകൾ, പാർക്ക്‌ എന്നിവ അടുത്ത ആറു മാസത്തേയ്ക്കു ബഹിഷ്കരിക്കുക, അടുത്ത രണ്ടുവര്ഷത്തേയ്ക്കു വിദേശ യാത്രകൾ മാറ്റിവയ്ക്കുക തുടങ്ങി നിർദ്ദേശങ്ങൾ കൂടി നോട്ടീസിൽ വിവരിച്ചിട്ടുണ്ട്.

കാരമൂട് വാർഡ്‌ വികസനസമിതി കൺവീനർ പടിപ്പുര സലാമിന്റെ വീട്ടിലെത്തി ബോധവൽക്കരണത്തിന് തുടക്കം കുറിച്ചത്. ആശാവർക്കാർമാരായ നൂർജഹാൻ, തങ്കമണി, സന്നദ്ധ പ്രവർത്തകൻ ജിറോഷ് മുഹമ്മദ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button