KeralaLatest

കിണറ്റിൽ വീണ് വൃദ്ധ മരിച്ചു.കരയ്ക്ക് എടുക്കുന്നതിനിടെ കിണർ ഇടിഞ്ഞ് വീണ് ഫയർമാന് പരിക്ക്

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: കിണറ്റിൽ വീണ് വൃദ്ധ മരിച്ചു.കരയ്ക്ക് എടുക്കുന്നതിനിടെ കിണർ ഇടിഞ്ഞ് വീണ് ഫയർമാന് പരിക്ക്. വെമ്പായം കൊപ്പം മടത്തിൽ വിള വീട്ടിൽ അമ്മു (80 ) ആണ് മരിച്ചത്.വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ ഫയർമാൻ അരുൺ മോഹൻ എം.ആർ ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം രാവിലെ 6.30 നാണ് സംഭവം.

വൃദ്ധ കിണറ്റിൽ വീണ് എന്ന സന്ദേശത്തെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘത്തിലെ അരുൺ മോഹൻ കിണറ്റിൽ ഇറങ്ങുകയും മറ്റുള്ളവർ വൃദ്ധയെ വലയിൽ പുറത്തേക്ക് എടുക്കുമ്പോൾ കിണറിന്റെ ഇരുഭാഗം പിളർന്ന് കിണറ്റിലേക്ക് പതിക്കുകയുമായിരുന്നു. എഴുപതടി താഴ്ചയും കാലപ്പഴക്കവും ഉള്ള കിണർ ആയിരുന്നു.തുടർന്ന് മറ്റംഗങ്ങൾ കിണറ്റിൽ ഇറങ്ങി അരുണിനെ കരയിൽ കയറ്റുകയും ഷോൾഡറിനും കൈമുട്ടിനും, നടുവിനും സാരമായി പരിക്കേറ്റ അരുൺ മോഹനെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..കിണറ്റിൽ വീണ് മരിച്ച വൃദ്ധ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. മാനസിക വിഭ്രാന്തിയുള്ള ഇവർ കിണറ്റിൽ ചാടിയതാകാം എന്ന് പോലിസ് പറഞ്ഞു.മുൻപും ഇവർ കിണറ്റിൽ ചാടാൻ ശ്രമം നടത്തിയിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു. അസിസ്റ്റന്റ് ഗ്രേഡ് ഓഫീസർ കെ.രാജേന്ദ്രൻ നായർ, ലിനു, അഹമ്മദ് ഷാഫി അബ്ബാസി, സന്തോഷ്, ശിവകുമാർ, റജികുമാർ, അരവിന്ദ് എസ്.കുമാർ, അരുൺ എസ്.കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.

Related Articles

Back to top button