KeralaLatest

ബസ് ജീവനക്കാർക്ക് യാത്രയയപ്പ്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്കായി താൽക്കാലിക സർവീസ് നടത്തിയ ബസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ഗവ മോഡൽ സ്കൂൾ, കോട്ടൻഹിൽ സ്കൂൾ, സത്യസായി ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ പത്തോളം ബസുകളാണ് കഴിഞ്ഞ ഒരു മാസത്തോളമായി സർവീസ് നടത്തിയത്. ദിവസേന മൂന്നു സർവീസുകൾ വീതമാണ് ഓരോ ബസും നടത്തിവന്നത്. ഇതു കൂടാതെ മെഡിക്കൽ കോളേജിന്റെ ബസുകളും സർവീസ് നടത്തിയിരുന്നു. നഗരപരിധിക്കുള്ളിലും പുറത്തു നിന്നുമുള്ള ജീവനക്കാരെ മെഡിക്കൽ കോളേജിലെത്തിക്കാൻ സ്കൂൾ ബസ് സർവീസുകൾക്കായി. ഇനി മുതൽകെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്താൻ നടപടി സ്വീകരിച്ചതോടെയാണ് സ്വകാര്യ ബസുകൾ പിൻവലിക്കുന്നത്. ബസുകൾ അണുവിമുക്തമാക്കിയ ശേഷം വിട്ടുകൊടുക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് നിർദേശം നൽകി.
ചിത്രം: യാത്രയയപ്പ് നൽകിയ ശേഷം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഓഫീസർക്കൊപ്പം ബസ് ജീവനക്കാർ

Related Articles

Check Also
Close
Back to top button