IndiaLatest

രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലേക്ക്, മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി …

“Manju”

 

ന്യൂഡല്‍ഹി: കോവിഡ്​ രോഗ വ്യാപനത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത്​ നിലനില്‍ക്കുന്ന ലോക്​ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ്​ നീട്ടിയത്​.
മൂന്നാം ഘട്ട ലോക്​ഡൗണ്‍ ഞായറാഴ്​ച അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ്​ പുതിയ തീരുമാനം. ഇതുസംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ മാര്‍ച്ച്‌​ 25ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ ഏപ്രില്‍14 വരെ നീണ്ടു നിന്നിരുന്നു. പിന്നീട്​ അത്​ മെയ്​ മൂന്നിലേക്കും തുടര്‍ന്ന്​ 17ലേക്കും നീട്ടുകയായിരുന്നു.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

നിബന്ധനകളോടെ അന്തര്‍ സംസ്ഥാന ബസ്​ സര്‍വീസ്​ അനുവദിക്കും. രണ്ട്​ സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണ പ്രകാരം അന്തര്‍ സംസ്ഥാന ബസ്​ സര്‍വീസ്​ ആകാം.

സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സര്‍ക്കാറി​ന്‍െറ തീരുമാനമനുസരിച്ച്‌​ ബസ്​ സര്‍വീസുകളാവാം.

സ്​കൂളുകള്‍, കോളജുകള്‍, പരിശീലന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞു തന്നെ. ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.

ആരാധനാലയങ്ങള്‍​, ഹോട്ടല്‍, റെസ്​റ്ററന്‍റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.

പൊതു സമ്മേളനങ്ങളും വിനോദ, കായിക, സാമൂഹിക, സാംസ്​കാരിക, രാഷ്​ട്രീയ പരിപാടികളോ അനുവദിക്കില്ല.

രാത്രി യാത്രക്ക്​ കടുത്ത നിയന്ത്രണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴ്​ മണി മുതല്‍ രാവിലെ ഏഴ്​ വരെയുള്ള യാത്രക്കുള്ള​ നിരോധനം തുടരും.

ആഭ്യന്തര- അന്താരാഷ്​ട്ര വിമാന സര്‍വീസിന്​ അനുമതിയില്ല

സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാം

മെട്രോ, റെയില്‍ സേവനങ്ങള്‍ അനുവദിക്കില്ല

കണ്ടൈന്‍മ​​െന്‍റ്​ സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഇവിടങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

അടിയന്തര ആരോഗ്യ കാര്യങ്ങള്‍ക്കല്ലാതെ 65 വയസിന്​ മുകളിലുള്ളവരും, ഗര്‍ഭിണികളും, പത്ത്​ വയസിന്​ താഴെ പ്രായമുള്ള കുട്ടികളും വീട്ടില്‍ നിന്ന്​ പുറത്തിറങ്ങാന്‍ പാടില്ല.

Related Articles

Back to top button