KeralaLatest

യു.എ.ഇയിൽ കോവിഡ്​ ബാധിച്ച് അഞ്ച്​ മലയാളികൾ മരിച്ചു.

“Manju”

പ്രജീഷ് വള്ള്യായി

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന അഞ്ച്​ മലയാളികൾ യു.എ.ഇയിൽ മരിച്ചു. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം അബ്​ദുൽ സമദ്​ (58), ആലപ്പുഴ കറ്റാനം ഭരണക്കാവ്​ കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്​ണപിള്ള (61), കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് (56), കാസർകോട്​ തലപ്പാടി സ്വദേശി അബ്ബാസ് (45), കുന്നംകുളം പാ​ര്‍ളി​ക്കാ​ട് കു​ന്നു​ശ്ശേ​രി ച​നോ​ഷ്​​ (33) എന്നിവരാണ്​ മരിച്ചത്​.

അബൂദബി ബനിയാസ് വെസ്​റ്റിൽ ബദരിയ ​ഗ്രോസറി നടത്തി വരികയായിരുന്ന കുഞ്ഞാമദ് അബൂദബി മഫ്റഖ് ആശുപത്രിയിലാണ്​ മരിച്ചത്​. അവധിക്ക് നാട്ടിൽ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വർഷങ്ങളോളമായി ബനിയാസിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് ഗ്രോസറി നടത്തി വരികയായിരുന്നു.ഭാര്യ: ടി.കെ. സീനത്ത്​ കൂളിയങ്കാൽ. മക്കൾ: ശഹർബാന ശിറിൻ, ശർമിള ശിറിൻ, ഷഹല. സഹോദരങ്ങൾ: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ, സുബൈദ (തൈകടപ്പുറം), സഫിയ (കല്ലൂരാവി), സീനത്ത് (കുശാൽനഗർ). ബനിയാസിൽ ഖബറടക്കി.
ദുബൈയിലായിരുന്ന കൃഷ്​ണപിള്ളയുടെ ​കോവിഡ്​ പരിശോധന ഫലം ശനിയാഴ്​ച രാത്രിയാണ്​ പുറത്തുവന്നത്​. ഞായറാഴ്​ചയാണ്​ മരണം.

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കുന്നംകുളം പാ​ര്‍ളി​ക്കാ​ട് കു​ന്നു​ശ്ശേ​രി ച​നോ​ഷ്​​ (33) തു​മ്പ​യ് അ​ജ്മാ​ൻ ഹോ​
സ്പിറ്റലിലാണ് മരിച്ചത്. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്​: ല​ത. സ​ഹോ​ദ​ര​ൻ: ര​മേ​ഷ്.

 

Related Articles

Back to top button