KeralaLatest

ഓൺലൈനിൽ ബിരിയാണി വിറ്റ് നാല് ലക്ഷം രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

“Manju”

ബിന്ദുലാൽ

അന്തിക്കാട് ∙ പത്തു ദിവസം കൊണ്ടുമാത്രം ഓൺ ലൈനിലുടെ ബിരിയാണി വിറ്റ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്കു ഏഐവൈഎഫ് ഒന്നാംഘട്ടമായി നൽകിയത് 4 ലക്ഷം രൂപ. ബിരിയാണി വില്‍പന സമാപിക്കുമ്പോള്‍ ലാഭവിഹിതമായി 10 ലക്ഷം രൂപയെങ്കിലും നൽകാനുള്ള ശ്രമത്തിലാണു സംഘാടകർ. ജില്ലയിലെ എഐവൈഎഫിന്റെ 27 പഞ്ചായത്തു കമ്മിറ്റികൾ വഴിയാണു പാഴ്സലായി ബിരിയാണി ആവശ്യക്കാർക്കു എത്തിച്ചു നൽകുന്നതെന്നു വൈസ് പ്രസിഡന്റ് കെ.പി.സന്ദീപ് പറഞ്ഞു.

ഒരു ചിക്കൻ ബിരിയാണിക്കു 100 രൂപയാണ് വില. ഓൺലൈനിലൂടെ ഓർഡറെടുത്തെു വീടുകളിലെത്തിക്കും .ബിരിയാണി പാഴ്സൽ നൽകുമ്പോൾ രസീത് നൽകി പണം വാങ്ങും . കോവിഡ് നിയന്ത്രണം പാലിച്ചു നടത്തിയ 2 വിവാഹങ്ങൾക്കു 50 വീതം 100 പാഴ്സലുകളും കല്ല്യാണവിരുന്നുകർക്കും എളവള്ളി, ചേർപ്പ്, ചേനം എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് നോമ്പുതുറയ്ക്കും പാഴ്സലുകൾ നൽകി.

മേഖലയിൽ 2500 പാഴ്സലുകളാണു നൽകിയത്. അന്തിക്കാട് സിപിഐ ആസ്ഥാനമായ ചടയംമുറി സ്മാരക മന്ദിരത്തിൽ സമ്പൂർണ ശുചിത്വത്തോടെയാണ് പാചകം. കേറ്ററിങ് ജോലികൾക്കു പോകുന്നു പാർട്ടി പ്രവർത്തകരായ 5 പേരാണ് സൗജന്യമായി പാചകം ചെയ്യുന്നത്. ആവശ്യമായ ബിരിയാണി സാധനങ്ങൾ മാത്രമേ പണം നൽകി വാങ്ങുന്നുള്ളൂ. അന്തിക്കാട് മേഖലയിൽ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, നാട്ടിക മണ്ഡലം പ്രസിഡന്റ് വൈശാഖ് അന്തിക്കാട് നേതൃത്വം നൽകുന്നത്.

Related Articles

Back to top button