KeralaLatest

പൊട്ടക്കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ച ശ്രീനക്ക് അഭിനന്ദനം

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കൊയിലാണ്ടി പനങ്ങാട് കൂരിക്കുന്ന് കോളനിയിലെ പൊട്ടക്കിണറ്റില്‍ വീണ ആടിനെ കിണറ്റിലിറങ്ങി യുവതി രക്ഷപ്പെടുത്തി. എസ്.ടി. പ്രമോട്ടറായ ശ്രീനയാണ് പുരുഷന്‍മാര്‍പോലും ഇറങ്ങാന്‍ ഭയക്കുന്ന പൊട്ടക്കിണറ്റില്‍ ഇറങ്ങി ആടിനെ കരയ്‌ക്കെത്തിച്ചത്.

പനങ്ങാട് പഞ്ചായത്തിലെ കൂരിക്കുന്ന് എസ്.ടി. കോളനിയിലെ പ്രൊമോട്ടറായ വി. ശ്രീനയും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായ വാര്‍ഡ് മെമ്പര്‍ എന്‍.വി. വിലാസിനിയും കോളനിസന്ദര്‍ശനത്തിന് എത്തിയതായിരുന്നു. അപ്പോഴാണ് കോളനിനിവാസി രാമന്റെ പേരക്കുട്ടിയായ അഞ്ചുവയസ്സുകാരി ഓടിയെത്തി ആട് കിണറ്റില്‍ വീണ വിവരം അറിയിച്ചത്.

ശ്രീനയും വാര്‍ഡ് മെമ്പറും ഓടിയെത്തിയപ്പോള്‍ രാമന്‍ നിസ്സഹായനായി കിണറ്റിന്‍ കരയില്‍ നില്‍ക്കുന്നതാണ് കണ്ടത്. വെള്ളമില്ലാത്ത കിണറില്‍ നിറയെ മാലിന്യമായിരുന്നു. മണ്ണിടിഞ്ഞുവീഴുകയും ചെയ്തിരുന്നു. എങ്കിലും ശ്രീന കയര്‍ കെട്ടി കിണറ്റിലേക്കിറങ്ങി ആടിനെ കരയ്‌ക്കെത്തിച്ചു. കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയ ശ്രീനയെ കോളനി നിവാസികള്‍ അഭിനന്ദിച്ചു.

 

Related Articles

Back to top button