IndiaLatest

നാലാം ഘട്ട ലോക്ക്ഡൗണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഇളവ് വരുത്താൻ കഴിയില്ല

“Manju”

ബിന്ദുലാൽ

പ്രാദേശികമായി വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളെ അടിസ്ഥാനമാക്കി കർശനമാക്കാം
കോവിഡ്‌ 19 തടയുന്നതിനുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 17.05.2020 ന് പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലോക്ക്ഡൗൺ 31.05.2020 വരെ നീട്ടിയതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ വ്യപകമായ ഇളവുകൾ നൽകി.ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും 17.05.2020 ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്‌ റെഡ്, ഓറഞ്ച്, ഗ്രീൻ മേഖലകളെ കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തണം.
ചുവപ്പ് -ഓറഞ്ച് സോണുകൾക്കുള്ളിൽ സാങ്കേതിക വിവരങ്ങളും പ്രാദേശിക തലത്തിലുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശളും അടിസ്ഥാനമാക്കി, പ്രാദേശിക അധികാരികൾ കണ്ടെയ്ൻമെന്റ്‌, ബഫർ സോണുകളും രേഖപ്പെടുത്തണം.
കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ, മുമ്പത്തെപ്പോലെ കർശന പരിധി നിലനിർത്തി ആവശ്യ പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കൂ. ചില പരിമിതമായ കാര്യങ്ങളിൽ രാജ്യത്തുടനീളമുള്ള വിലക്കു തുടരും. ആഭ്യന്തര മന്ത്രാലയത്തിന്റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം പ്രത്യേകമായി നിരോധിച്ചിരിക്കുന്നവ ഒഴികെ മറ്റെല്ലാ കാര്യങ്ങളും അനുവദിക്കും.
പുതുക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം ലോക്ക്ഡൗൺ‌ നിയന്ത്രണങ്ങളിൽ‌ വ്യാപകമായ ഇളവുകൾ‌ നൽകിയിട്ടുണ്ടെങ്കിലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളിലുള്ള‌ നിയന്ത്രണങ്ങൾ‌ ദുർബലപ്പെടുത്താൻ‌ കഴിയില്ലെന്ന്‌ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്‌തമാക്കി. സാഹചര്യം വിശകലനം ചെയ്‌ത്‌ അവശ്യമെന്ന് കരുതുന്ന മറ്റ് ചില പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾക്ക്‌ നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം.

Related Articles

Back to top button