InternationalLatest

ധനസഹായം മരവിപ്പിക്കും’; ഡബ്ല്യുഎച്ച്ഒയ്ക്ക് ട്രംപിന്റെ ഭീഷണി

“Manju”

ശ്രീജ.എസ്

 

വാഷിങ്ടൻ∙ അടുത്ത 30 ദിവസത്തിനുള്ളിൽ ‘കാര്യമായ മെച്ചപ്പെടുത്തലുകൾ’ വരുത്തിയില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്ക്ക്, യുഎസ് നൽകുന്ന ധനസഹായം ശാശ്വതമായി മരവിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ചൈനയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് ഏപ്രിൽ പകുതിയോടെ ലോകാരോഗ്യ സംഘടനയ്ക്കു് നൽകുന്ന ധനസഹായം, താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ട്രംപ്, ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള ആദ്യകാല റിപ്പോർട്ടുകൾ അവഗണിക്കുക, ചൈനയുമായി വളരെ അടുത്ത ബന്ധം എന്നിവയടക്കം പകർച്ചാവ്യാധി കൈകാര്യം ചെയ്യുന്നതിലെ സംഘടനയുടെ പോരായ്മകളാണ് ട്രംപ് കത്തിൽ വിശദീകരിക്കുന്നത്.

പകർച്ചാവ്യാധിയോട് പ്രതികരിക്കുന്നതിൽ സംഘടന ആവർത്തിച്ചു നടത്തിയ തെറ്റായ കാൽവയ്പ്പുകൾ ലോകത്തിനു വളരെ ചെലവേറിയതാണെന്നു വ്യക്തമാണ്. ചൈനയുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രമായി നിൽക്കാൻ കഴിയുമെങ്കിൽ മാത്രമേ ലോകാരോഗ്യ സംഘടനയ്ക്കു് മുന്നോട്ടു പോകാനാകൂ. അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ സംഘടനയ്ക്കുള്ള യുഎസിന്റെ ധനസഹായം താൽക്കാലികമായി മരവിപ്പിക്കുകയും സംഘടനയിലെ അംഗത്വം പുനഃപരിശോധിക്കുകയും ചെയ്യും എന്ന് കത്തിൽ പറയുന്നു. .

Related Articles

Back to top button