KeralaLatest

കോവിഡ് രോഗവിവരം മറച്ചുവെച്ച് കൊല്ലത്ത് എത്തിയ മൂന്ന് പേരുടെ സഹയാത്രികര്‍ക്ക് പരിശോധന നടത്തും

“Manju”

ശ്രീജ.എസ്

 

കൊല്ലം: അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കും. കോവിഡ് മറച്ചുവെച്ച്‌ എത്തിയ മൂന്ന് യാത്രക്കാരുടെ സഹയാത്രികരുടെ സാമ്പിളുകളാണ് പരിശോധിക്കുക. മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തില്‍ നിന്ന് ബസില്‍ കൊല്ലത്തേക്കും യാത്ര ചെയ്തവര്‍ക്കാണ് കോവിഡ് പരിശോധന നടത്തുക.

അബുദാബിയില്‍ നിന്ന് 45 പേരാണ് കൊല്ലം ജില്ലയിലേക്ക് വന്നിട്ടുള്ളത്. അതില്‍ 40 പേര്‍ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. ഗര്‍ഭിണികളായ കുറച്ച് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണുള്ളത്. ഇവരുടെയെല്ലാം സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അബുദാബിയില്‍നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് അവിടെ വെച്ച് തന്നെ രോഗമുണ്ടായിരുന്നു. രോഗവിവരം മറച്ചുവെച്ചുകൊണ്ടാണ് അവര്‍ വിമാനത്തില്‍കയറിയത്. കെ.എസ്.ആര്‍.ടി.സി ബസില്‍ വരുന്ന സമയത്ത് രോഗമുണ്ടെന്ന വിവരം ഇവര്‍ പരസ്പരം സംസാരിക്കുന്നത് സഹയാത്രികന്‍ അറിയുകയും അദ്ദേഹം പോലീസിനെ അറിയിക്കുകയുമായിരുന്നു. അതിനാല്‍ തന്നെ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാമെന്ന സംശയം ആരോഗ്യവകുപ്പിനുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി സാമ്പിളുകകള്‍ ശേഖരിക്കാനാണ് തീരുമാനം.

Related Articles

Back to top button