IndiaLatest

കോവിഡിന് എതിരെയുള്ള വാക്‌സിന്‍ ഉത്പാദനം ആരംഭിച്ച് ഇന്ത്യന്‍ കമ്പനി

“Manju”

ശ്രീജ.എസ്

 

പൂനെ: ഓക്‌സ്ഫോഡ്‌ സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കാന്‍ഡിഡേറ്റ്(സാധ്യതാ വാക്‌സിന്‍) ഉത്പാദനം ആരംഭിച്ച് ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഓക്‌സ്ഫോഡിലെ ജെന്നെര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന്‍
കാന്‍ഡിഡേറ്റ് ഉത്പാദനമാണ് ആരംഭിച്ചത്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രാനൈക്കയുമായി സഹകരിച്ച് ‘ChAdOx1 nCoV-19 എന്ന വാക്‌സിനാണ് ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്. കുരങ്ങുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം മികച്ച ഫലം കണ്ടിരുന്നു. 1110 ഓളം മനുഷ്യരെ ഉള്‍പ്പെടുത്തിയ ക്ലിനിക്കല്‍ ട്രയലിലും ഈ വാക്‌സിന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുണ്ടായി. തുടര്‍ന്നാണ് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഉത്പാദനം ആരംഭിച്ചത്.

വാക്‌സിന്‍ ഉത്പാദനത്തിലും ശേഷിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിലും ഇന്ത്യയ്ക്ക് നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയും. ഒക്ടോബര്‍ മാസത്തോടെ 40 മില്ല്യന്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീന് അദാര്‍ പൂനവാല പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്‌സിനാണ് നിര്‍മിക്കുന്നത്. 165രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. 20 വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഉത്പാദനം ആരംഭിച്ചതിലും അദ്ദേഹം വിശദീകരണം നല്‍കി. വാക്‌സിന്‍ ഉത്പാദനത്തിന് തുടക്കം കുറിക്കാനും ആവശ്യത്തിന് ഡോസുകള്‍ ലഭ്യമാക്കാനും വേണ്ടി മാത്രമാണ് ഈ നടപടി. ഉത്പാദനം ആരംഭിച്ചെങ്കിലും സുരക്ഷിതവും ഫലപ്രദവും ആണെന്ന് ഉറപ്പിച്ചതിനുശേഷം മാത്രമേ വാക്‌സിന്‍ വിതരണം ആരംഭിക്കുകയുള്ളൂ,

ഇന്ത്യയില്‍ വെച്ചും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞുവെന്നും പൂനവല്ല വ്യക്തമാക്കി. ലോകത്താകമാനം 100സാധ്യതാ വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ ആറോളം വാക്‌സിന്‍ മനുഷ്യരിലെ ആദ്യഘട്ടം പരീക്ഷണം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button