India

മഞ്ഞ ലോഹത്തിന്റെ വിലയിടിവ് ചരിത്ര വിലയിൽ എത്തിയ ശേഷം

“Manju”

സ്വന്തം ലേഖകൻ

മഞ്ഞ ലോഹത്തിന്റെ വിലയിടിവ് ചരിത്ര വിലയിൽ എത്തിയ ശേഷം

 

കുതിച്ചുയർന്ന് കൊണ്ടിരുന്ന മഞ്ഞ ലോഹത്തിന് ഇന്ന് വിലയിടിഞ്ഞു . സ്വർണ്ണം   പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 34,520 രൂപയും ഗ്രാമിന് 4315 രൂപയുമായി. ചരിത്രത്തിലാദ്യമായാണ് സ്വർണ്ണവില 35,000 കടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ റോക്കറ്റ് വേഗതയിലാണ് സ്വർണ്ണവില കുതിച്ച് കയറിയത്. കോവിഡ്-19 വിതച്ച സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ എത്തിയതോടെയാണ് സ്വർണവില വർദ്ധിച്ചത്. രാജ്യാന്തര വിപണിയിൽ വില ഉയർന്നത് ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഇന്നലെ ഒരു ശതമാനം ഉയർന്ന് ഔൺസിന് 1759.98 ഡോളറിലെത്തി.

Related Articles

Back to top button