KeralaLatest

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷ മാറ്റി വയ്ക്കണം.

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ നടത്താനുള്ള തീരുമാനം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സാഹസത്തിന് മുതിരാതെ ഈ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.
CBSE യുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ ജൂലായ് മാസത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളുകളും, കോളേജുകളും തുറക്കുന്നത് കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ക്ലാസ്സുകള്‍ തുടങ്ങാന്‍ മാസങ്ങള്‍ കഴിയും എന്ന സാഹചര്യത്തില്‍ കേരളത്തിലെ പരീക്ഷകളും മാറ്റി വയ്ക്കുന്നതാണ് കുട്ടികളുടെ സുരക്ഷയ്ക്ക് നല്ലത്. ഇടയ്ക്കിടയ്ക്ക് കേന്ദ്രതീരുമാനങ്ങളെ വെല്ലുവിളിക്കുന്ന കേരള സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ അപലനീയമാണ്.

Related Articles

Back to top button