HealthKeralaLatest

കോവിഡ് പ്രതിരോധത്തിന് സിദ്ധയും- സർക്കാർ ഉത്തരവായി

“Manju”

കോവിഡ് പ്രതിരോധത്തിന് സിദ്ധമെഡിസിന്‍ സർക്കാർ ഉത്തരവ് .

തിരുവനന്തപുരം: കോവിഡ് -19 ന്റെ പ്രതിരോധത്തിനായി സംസ്ഥാനത്ത് സിദ്ധ മരുന്നുകൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകി. പകർച്ചവ്യാധി പ്രതിരോധത്തിലും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ഏറെ ഫലപ്രദമായ സിദ്ധ ഔഷധങ്ങൾ കോവിഡ് -19 പ്രതിരോധത്തിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സമർപ്പിച്ച രൂപരേഖയിൻ മേലാണ് സർക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്ത് ആയുഷ് വകുപ്പിന് കീഴിൽ സംസ്ഥാന, പ്രാദേശിക, ജില്ലാതലത്തിൽ ആരംഭിച്ച കോവിഡ് റെസ്പോൺസ് സെല്ലുകളിൽ സിദ്ധ പ്രതിനിധികളെ ഉൾപ്പെടുത്താനും സർക്കാർ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.

സിദ്ധ വൈദ്യത്തിനെക്കൂടി ഉൾപെടുത്തുന്നതിലൂടെ സർക്കാരിന് കോവിഡ് 19 ന്റെ പ്രതിരോധം. ലഘൂകരണം, പുനരധിവാസം എന്നീ മേഖലകളിൽ ഏറെ മുന്നോട്ട് പോകാൻ കഴിയുമെന്ന് അസോസിയേഷൻ സമർപ്പിച്ച സിദ്ധ ചികിത്സ പ്രോട്ടോക്കോളിൽ പറയുന്നുണ്ട്. വിദഗ്ദ്ധ ഡോകടർമാരടങ്ങുന്ന സർക്കാർ സമിതി ഈ വിഷയം പരിശോധിക്കുകയും ചികിത്സ പ്രോട്ടൊക്കോൾ അംഗീകരിക്കുകയും ചെയ്തതോടെയാണ് ഭാരതത്തിന്റെ തനതു ചികിത്സ വിഭാഗമായ സിദ്ധ വൈദ്യത്തിന് ചികിത്സ അവസരം ലഭിച്ചിരിക്കുന്നത്.

രോഗ പ്രതിരോധത്തിന് നിലവേമ്പ് കുടിനീർ, കഫജ്വര കുടിനീർ, ആടത്തോടൈ മണപ്പാഗ്, നെല്ലിക്കൈ ലേഹ്യം തുടങ്ങിയ ഔഷധങ്ങളും രോഗബാധിതർക്ക് രോഗമുക്തി നേടിയ ശേഷം ആരോഗ്യം വീണ്ടെടുക്കാൻ അമുക്കുര ചൂർണ്ണം , നെല്ലിക്ക ലേഹ്യം, അമുക്കര ലേഹ്യം എന്നിവയുടെ നിശ്ചിത അളവിലുള്ള കൂട്ടും പഞ്ചദീപാക്നി ചൂർണ്ണം അല്ലെങ്കിൽ ഗുളിക, മാതുളൈ മണപാഗ്, ഓമത്തിനീർ എന്നീ സിദ്ധ ഔഷധങ്ങളുമാണ് സിദ്ധ ചികിത്സ പ്രോട്ടൊക്കോളിൽ സർക്കാർ അംഗീകരിച്ചിട്ടുള്ളത്. സിദ്ധ ചികിത്സ പ്രോട്ടൊക്കോൾ നടപ്പിലാക്കുന്നതിന് സംസ്ഥാനത്തെ മുഴുവൻ സിദ്ധ ഡിസ്പെൻസറികളീലും ആശുപത്രികളിലും സിദ്ധ രക്ഷ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

 

.

Related Articles

Back to top button