KeralaLatest

ചെങ്ങന്നൂർ നഗരസഭയുടെ 60000 മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം നാളെ

“Manju”

റെജിപുരോഗതി

ചെങ്ങന്നൂര്‍ : നഗരസഭ സൗജന്യമായി വിതരണം ചെയ്യുന്ന 60000 മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം നാളെ നടത്തും
രാവിലെ 10.30 ന് നഗരസഭയിലെ ഒന്നാം വാര്‍ഡായ മുണ്ടന്‍കാവ് വാര്‍ഡിലെ ഒന്നാം നമ്പര്‍ വീടായ ഇറപ്പുഴ വടക്കേതില്‍ മാത്യു തോമസിന്റെ വസതിയില്‍ വച്ച് വീട്ടുകാര്‍ക്ക് ആവശ്യമായ മാസ്‌ക്കുകള്‍ നല്‍കിക്കൊണ്ട് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നീക്കിവെച്ചിരിക്കുന്ന തുകയില്‍ നിന്ന് 6 ലക്ഷം രൂപ വിനിയോഗിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ തുണിയില്‍ നിര്‍മ്മിച്ച പുനരുപയോഗമുള്ള 60000 മാസ്‌ക്കുകളാണ് വിതരണം ചെയ്യുന്നത്. നഗരസഭാ പ്രദേശത്തെ 135 കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരാഴ്ചകൊണ്ടാണ് വിവിധ കളറുകളിലുള്ള 60000 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചത്.

ഓരോ വാര്‍ഡുകളിലേക്കും വിതരണത്തിനായി 2000 മാസ്‌ക്കുകള്‍ വീതം വാര്‍ഡ് കൗണ്‍സിലര്‍മാരെ ഏല്‍പ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഇവര്‍ മുഖേന വാര്‍ഡുകളിലെ വീടുകളില്‍ എത്തി മാസ്‌ക്കുകള്‍ വിതരണം ചെയ്യും.

മാസ്‌ക്കുകള്‍ കൈപ്പറ്റുന്നതിന് വീടുകളില്‍ എത്തുന്നവരുടെ പക്കലുള്ള ഫോറത്തില്‍ ഓരോ വീട്ടുകാരും പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, പുതിയ വീട്ട് നമ്പര്‍, വാങ്ങുന്ന മാസ്‌ക്കുകളുടെ എണ്ണം, ഒപ്പ് എന്നിവ രേഖപ്പെടുത്തി തിരിച്ചു നല്‍കണം. 30ന് മുമ്പായി വിതരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഓരോ വ്യക്തിക്കും രണ്ടു വീതം മാസ്‌ക്കുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. നിര്‍മ്മാണം പൂര്‍ണ്ണമായും കുടുംബശ്രീ പ്രവര്‍ത്തകരാണ് നിര്‍വ്വഹിച്ചത് എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത

Related Articles

Back to top button