IndiaLatest

പ്രത്യേക ട്രെയിനുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങും; എസി കോച്ചും ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി ∙ ജൂൺ ഒന്നു മുതൽ ഓടിത്തുടങ്ങുന്ന പ്രത്യേക യാത്രാ ട്രെയിനുകളിൽ എസി കോച്ചുകളും ഉണ്ടാകുമെന്നു റെയിൽവേ മന്ത്രാലയം അറിയിച്ചു. അതതു ട്രെയിനുകളുടെ റേക്കുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ട്രെയിനുകൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

30 ദിവസം മുൻപു വരെ ബുക്ക് ചെയ്യാം. മുഴുവൻ റിസർവ്ഡ് കോച്ചുകളായതിനാൽ ജനറൽ കംപാർട്ട്മെന്റിലും സെക്കൻഡ് സിറ്റിങ് നിരക്കും റിസർവേഷൻ ചാർജുമുണ്ടാകും. വെയിറ്റിങ് ലിസ്റ്റും ആർഎസിയും ഉണ്ടാകുമെങ്കിലും കൺഫേംഡ് ടിക്കറ്റ് ഉള്ളവർക്കു മാത്രമേ ട്രെയിനിൽ പ്രവേശനമുണ്ടാകൂ.

കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, മുംബൈ – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദീൻ – എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദീൻ – എറണാകുളം തുരന്തോ എക്സ്പ്രസ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനുള്ളത്. എറണാകുളം – നിസാമുദീൻ മംഗള എക്സ്പ്രസ് ജൂൺ ഒന്നിന് ഓടിത്തുടങ്ങും. തിരിച്ചുള്ള ട്രെയിൻ സർവീസ് തുടങ്ങുന്നത് ജൂ‍ൺ നാലിനാണ്.

Related Articles

Back to top button