IndiaLatest

6.8 കോടി രൂപയുടെ സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍ വിതരണം ചെയിതു

“Manju”

ബിന്ദുലാൽ

പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി എം യു വൈ) ഗുണഭോക്താക്കള്‍ക്കായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഇതുവരെ സൗജന്യമായി വിതരണം ചെയ്തത് 6.8 കോടി എല്‍ പി ജി സിലിണ്ടറുകള്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന ‘പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ പാക്കേജി’നു (പി.എം.ജി.കെ.പി) കീഴിലാണ് 2020 ഏപ്രില്‍ 1 മുതല്‍ പി.എം യു.വൈ ഗുണഭോക്താക്കള്‍ക്ക് എല്‍.പി.ജി സിലിണ്ടറുകള്‍ വിതരണം ചെയ്തത്.

ഏപ്രിലില്‍ എണ്ണ വിതരണ കമ്പനികള്‍ (ഒ എം സി) 453.02 ലക്ഷം സിലിണ്ടറുകളാണ് പി എം ജി കെ പി-യുടെ കീഴില്‍ പി എം യു വൈ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. മെയ് 20 വരെ ആകെ 679.92 ലക്ഷം സിലിണ്ടറുകളും വിതരണം ചെയ്തു. ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരത്തെ തന്നെ നേരിട്ട് പണം എത്തിച്ചു നല്‍കിയതിനാല്‍ (ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ – ഡി ബി ടി) ഈ സൗകര്യം ലഭ്യമാക്കുന്നതില്‍ പ്രയാസങ്ങളുണ്ടായില്ല. എല്‍.പി.ജി സിലിണ്ടര്‍ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ പോരാളികള്‍ സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുകയും ശുചിത്വം, ആരോഗ്യകാര്യങ്ങള്‍ എന്നിവയില്‍ ഗുണഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

Related Articles

Back to top button