KannurKeralaLatest

കൊവിഡിനോടൊപ്പം ജീവിക്കുക

“Manju”

 

പ്രജീഷ് വള്ള്യായി

ഈ വെല്ലുവിളിയെ എങ്ങനെ വിജയകരമായി നാം ഏറ്റെടുത്തു എന്നതാണു് ഒരു പുരോഗമന സമൂഹം എന്ന നിലക്ക് കേരളം ഭാവിയിൽ വിലയിരുത്തപ്പെടുന്നത്. I Bell the CAT അഥവാ “പൂച്ചക്ക് ഞാൻ മണികെട്ടും* എന്ന ഒരു പൊതു ജന പങ്കാളിത്ത പരിപാടി വിഭാവനം ചെയ്യുന്നു.

താഴെ പറയുന്ന പഞ്ചശീലങ്ങൾ ജനങ്ങൾക്കിടയിൽ ഉറപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ കാതൽ.

അഞ്ച് ശീലങ്ങൾ

1) കുറ്റമറ്റ ക്വാറൻ്റയിനും ശരിയായ റിവേഴ്സ് ക്വാറൻ്റയിനും
2) മാസ്ക് എൻ്റെ സ്വരക്ഷാ കവചം
3) ഏപ്പോഴും സുരക്ഷിത അകലം(6 അടി) പാലിക്കുക.
4) കൈ കഴുകൽ
5) പൊതുസ്ഥലത്ത് തുപ്പരുത്

സാമൂഹ്യ മാദ്ധ്യമങ്ങൾ, മുഖ്യധാരാ മാദ്ധ്യമങ്ങൾ എന്നിവയിലൂടെയുള്ള നിരന്തരമായ ഇടപ്പെടൽ വഴിയും ആവശ്യമെങ്കിൽ നിയമ നടപടികൾ വഴിയും ഈ സ്വഭാവങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമാക്കി തീർക്കുക എന്നതാണ് ലക്ഷ്യം.

മാർക്കറ്റുകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് തൊഴിലിടങ്ങൾ ,കൃഷിസ്ഥലങ്ങൾ, ആശുപത്രികൾ ,ആരാധനാലയങ്ങൾ, ബസ്സ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്, കളിസ്ഥലങ്ങൾ,മറ്റ് പൊതുയിടങ്ങൾ തുടങ്ങി മനുഷ്യർ കൂട്ടമായി വരാൻ സാദ്ധ്യത യുള്ളയിടങ്ങളിലെല്ലാം മാസക്ക്, സുരക്ഷിത അകലം, കൈ കഴുകന്നതിനുള്ള സംവിധാനം, തുപ്പരുത് എന്നിവ ഉറപ്പാക്കാൻ Artiticial lntelligence, Robotics, Drawn എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതാണ്.

ഇവയുടെ ലംഘനം Report ചെയ്യുന്നതിന് ഒരു Mobile App (Bell the Cat)ഉം മറ്റ് Public platform കളും ഉണ്ടായിരിക്കും. ലംഘനങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ആളുകൾക്ക്‌ ഫോട്ടോ, വീഡിയോ എന്നിവ share ചെയ്യാം.

കൂടാതെ പൊതുജനങ്ങൾക്ക് ഈ ആശയം മറ്റുള്ളവരിൽ എത്തിക്കുന്നതിനു് Posters, Video ,Tilk Talk ,Trolls, ചെറിയ Video Songs തുടങ്ങിയവ സ്വയം നിർമ്മിച്ച് പങ്കാളികളാകാവുന്നതാണു്. സമൂഹ്യ അവബോധം ഉണ്ടാക്കുക എന്നതാണ്. ഉദ്ദേശമെന്നത് അത്തരം സൃഷ്ടികളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കണം എന്നു മാത്രം ഓർമ്മിപ്പിക്കുന്നു.

Related Articles

Back to top button