InternationalLatest

പാവങ്ങ’ളുടെ വിക്ടര്‍ യുഗോ

“Manju”

ടി. ശശിമോഹന്‍

 

വിഖ്യാതനായ ഫ്രഞ്ച് എഴുത്തുകാരന്‍ ആയിരുന്നു വിക്ടര്‍ യൂഗോ. സാഹിത്യത്തിന്റെ സമഗ്ര മേഖലകളിലും അദ്ദേഹം മികവു കാട്ടി. നോവലിസ്റ്റ്, കവി, നാടകകൃത്ത്, ഗദ്യകാരന്‍ എല്ലാമായിരുന്നു. കൂടാതെ സംഗീതത്തിലും ശ്രദ്ധേയനായിരുന്നു. കുറെക്കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. പത്രപ്രവര്‍ത്തനത്തിലും ഒരു കൈ നോക്കി.

അദ്ദേഹത്തിന്റെ ‘പാവങ്ങള്‍'(ലെ മിസറബ് ലെ) എന്ന വിശ്വ പ്രസിദ്ധ കൃതി മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്തതോടെയാണ് ഈ മഹാ സാഹിത്യകാരനെകുറിച്ച് മലയാളികള്‍ കൂടുതൽ അറിഞ്ഞത്. 1925 ല്‍ മഹാകവി നാലാപ്പാട്ട് നാരായ മേനോനാണ് ഈ കൃതി വിവര്‍ത്തനം ചെയ്തത്. മാതൃഭൂമിയായിരുന്നു പാവങ്ങള്‍ പ്രസിദ്ധീകരിച്ചത്.

വിക്ടര്‍ യൂഗോയുടെ 135 -ാം ചരമ വാര്‍ഷികമാണ് ഇന്ന് ‘പാവങ്ങള്‍’ എന്ന കൃതിയുടെ 95-ാം വാര്‍ഷികമാണ്. ഇക്കൊല്ലം പാവങ്ങളുടെ പ്രസിദ്ധീകരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാള സാഹിത്യത്തേയും വായനയേയും വല്ലാതെ സ്വാധീനിച്ചു. നോവല്‍ രചനാ രീതിയുടെ വഴികാട്ടിയായതു മാറി എന്നു പറയാം.

യൂഗോയുടെ സാഹിത്യ ജീവിതം അറുപത് ആണ്ടില്‍ ഏറെയുണ്ടായിരുന്നു. കവിതകളും ആക്ഷേപഹാസ്യവും. ഇതിഹാസങ്ങളും, തത്വശാസ്ത്ര കവിതളും, ചരിത്രവും, നോവലും, വിമര്‍ശനങ്ങളും, ഡയറികളും ചരമോപചരങ്ങളും, രാഷ്ട്രീയ പ്രഭാഷണങ്ങളും കത്തുകളും, നാടകങ്ങളും എല്ലാം അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളായി പുറത്തു വന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയുടെ 1876 ജനുവരി 30 മുതല്‍ 1875 മെയ് 22 ന് മരിക്കുന്നതു വരെ അദ്ദേഹം പാരീസില്‍ സെനറ്റര്‍ ആയിരുന്നു. 1948 മുതല്‍ 1851 വരെ ദേശീയ അസംബ്ലിയില്‍ അംഗമായിരുന്നു.1802 ഫെബ്രുവരി 26 ന് ഫ്രാന്‍സില്‍ സൌബ്സിലെ ബെസാന്‍ കോണിലായിരുന്നു ജനനം. 83-ാം വയസ്സില്‍ പാരീസില്‍ അന്തരിച്ചു.

പാവങ്ങളെ കൂടാതം നേത്രദാമിലെ കൂനന്‍ എന്ന കൃതി കൂടി മലയാളികള്‍ക്ക് സുപരിചിതമാണ്. ‘ടോയ്ലേഴ്സ് ഓഫ് ദ സീ’, ‘ഹെര്‍നാനി’, ‘റൂയിബ്ലാസ്’ (നാടകം) ലെ ചാന്റിമെന്റ്സ്, ലെസ് കോണ്ടംപ്ലേഷന്‍സ് (കവിത) തുടങ്ങിയവയാണ് മറ്റു സുപ്രധാന കൃതികള്‍. റൊമിന്റിക പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം.

ഴാങ് വാങ് ഴാങ് എന്ന കുറ്റവാളിയുടെ കഥയാണ് പാവങ്ങള്‍. ദാരിദ്രവും അറിവില്ലായ്മയും കൊണ്ട് ചെയ്തുപോയ മനുഷ്യത്വരഹിതമായ കാര്യങ്ങളില്‍ പശ്ചാത്താപിച്ച്, ഭൂതകാലത്തില്‍ നിന്നു രക്ഷപ്പെടാനായി അയാള്‍ നടത്തുന്ന ശ്രമങ്ങളാണ് നോവലില്‍ ഉള്ളത്. മനുഷ്യജീവിതത്തിന്റെ ദുരിതങ്ങളും സങ്കടങ്ങളും വിഹ്വലതകളും നിസ്സഹായതയുമെല്ലാം വരച്ചു കാട്ടുന്ന ഈ നേവല്‍ നമ്മുടെ രാമായണവും മഹാഭാരതവും പോലെ എന്നും വായിക്കേണ്ടതാണെന്നും ഇതിറങ്ങിയ കാലത്ത് അന്നത്തെ സാഹിത്യനായകര്‍ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Back to top button