InternationalLatest

പാക് ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കറാച്ചി: പാകിസ്ഥാനില്‍ യാത്രാവിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബേ തകര്‍ന്നുവീണതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസര്‍വീസായ, പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്.

വിമാനത്തില്‍ 99 യാത്രക്കാരുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 9 ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്താവളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം, ലാന്‍ഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്ബാണ് വിമാനം തകര്‍ന്ന് വീണത്.
എയര്‍ബസ് എ-320 വിമാനമാണ് തകര്‍ന്നത്.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്.

കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂ‍ര്‍ണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാല്‍ അകത്തേക്ക് കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആകുന്നില്ല.

 

Related Articles

Back to top button