KeralaLatest

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമരം

“Manju”

ഹർഷദ് ലാൽ തലശ്ശേരി

പേരാവൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ സമരം സംഘടിപ്പിച്ചു. പൊതുമേഖലകളെ വിറ്റഴിച്ചും തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ ആക്കിയും കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. കാഞ്ഞിരപ്പുഴ കൊട്ടം ചുരം എന്നിവിടങ്ങളിൽ നടന്ന സമരം സിഐടിയു നേതാവ് പി പി വേണുഗോപാൽ ഉത്ഘാടനം ചെയ്തു. റാഷിഖ് ,മുജീബ്, അലി, അഷ്‌റഫ്‌, നിഷാദ് മണത്തണ, ഷൈനി മനോജ് , ശ്രീജിത്ത്‌, ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.

 

Related Articles

Back to top button