IndiaLatest

എസ് ബി ഐയില്‍ മോറട്ടോറിയം പ്രയോജനപ്പെടുത്തിയത്‌ 20ശതമാനം പേര്‍ മാത്രം

“Manju”

ശ്രീജ.എസ്

 

മുംബൈ: എസ് ബി ഐയില്‍നിന്ന് ലോണെടുത്തവരില്‍ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 20ശതമാനം പേര്‍മാത്രം.

തിരിച്ചടവ് തുടരാന്‍ കഴിയന്നവര്‍ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. പണലഭ്യത പ്രശ്‌നമില്ലാത്തിനാലാണ് വായ്പയെടുത്തവരില്‍ ഭൂരിഭാഗവും ഇഎംഐ തുടര്‍ന്നും അടയ്ക്കാന്‍ തയ്യാറായതെന്നും എസ് ബി ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

വായ്പയെടുത്തവര്‍ക്ക് അടച്ചിടല്‍ മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനാണ് ആര്‍ബിഐ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നേരത്തെത്തന്നെ തിരിച്ചടയ്ക്കാത്ത വായ്പകളിന്മേല്‍ ബാങ്കുകള്‍ക്ക് ആവശ്യമെങ്കില്‍ നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. മാര്‍ച്ച് മുതല്‍ മെയ് 31വരെയാണ് ആദ്യഘട്ടത്തില്‍ ആര്‍ബിഐ ടേംലോണുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസമാണ് മൂന്നുമാസംകൂടി നീട്ടിനല്‍കിയത്.

Related Articles

Back to top button