InternationalLatest

ഒമാൻ വാർത്തകൾ

“Manju”

അജിത് ജി.പിള്ള, ചെങ്ങന്നൂർ.

ഒമാനിൽ ഇന്ന് (ശനിയാഴ്ച) 463 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. അതിൽ 210 സ്വദേശികളും 253 വിദേശികളും. ഇതോടുകൂടി 7257 പേർ പേർക്ക് മൊത്തത്തിൽ രോഗം ബാധിച്ചിട്ടുണ്ട്. മരണം 34 ആയിരിക്കുന്നു.

മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ നിയമങ്ങൾ കർശനമാക്കി. പൊതുനിരത്തിൽ മാസ്സ്ക് ധരിച്ചില്ലെങ്കിൽ 20 റിയാൽ പിഴ ചുമത്തുന്നത് ആയിരിക്കും.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഐസിഎഫ് ഒമാൻ 10000 പെരുന്നാൾ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ അവസാന രണ്ട് വിമാനങ്ങൾ ഇന്ന് പുറപ്പെട്ടു. 1.45 കൊച്ചിക്കും, 3.45 തിരുവനന്തപുരത്തിനും. മൂന്നാംഘട്ടം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൂടുതൽ വിമാനം കാണുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇൻഡിഗോ ഫ്ലൈറ്റ് 10 സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് പ്രവാസികൾക്ക് ആശ്വാസമാകും.

Related Articles

Back to top button