ArticleLatest

പ്രാർത്ഥനയുടെ നിറവിൽ ശുഭകാമനകളോടെ ഇന്ന് ചെറിയ പെരുന്നാൾ

“Manju”

ഇന്ന് ശവ്വാൽ ഒന്ന്  പരമകാരുണികനായ അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചു അന്ന പാനങ്ങൾ ഉപേക്ഷിച്ചു പ്രാർത്ഥനകളും സക്കാത്തുമായി ഒരുമാസം കഴിഞ്ഞ ഇസ്ലാം വിശ്വാസികൾ ഇന്ന് ആഹ്ലാദത്തിമിർപ്പിലാണ്.

പെരുന്നാളിന്‌ പുത്തനുടുപ്പുകള്‍ അണിയുന്നു. വിശിഷ്ടങ്ങളായ പലഹാരങ്ങളുണ്ടാക്കും. രാവിലെ ജുമഅ പള്ളികളില്‍ വച്ചോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്കാരമുണ്ടാകാറുണ്ട് പിന്നീട്‌ ഇമാമിന്റെ പ്രഭാഷണം. ഇക്കുറി ഇവയുണ്ടാവില്ല അത്‌ കഴിഞ്ഞ്‌ വിശേഷമായ വിരുന്ന്‌ ഉണ്ടാവും.

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാൻ (റമദാൻ). പരിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിൽ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുർ‌ആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും വിശ്വാസികള്‍ ഈ മാസത്തിൽ പ്രധാന്യം നൽകുന്നു.

ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്‌റും റമദാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. അവിശ്വാസത്തിനും അധര്‍മ്മത്തിനുമെതിരെ വിശ്വാസത്തിന്റെയും ധര്‍മ്മത്തിന്റെയും പതാക ഉയര്‍ന്ന ബദറിന്റെ മാസം കൂടിയാണ് റമദാന്‍. ബദര്‍ യുദ്ധം നടന്നത് റമദാന്‍ 17നാണ്. മക്കാവിജയവും റമദാനിലാണ്.

റംസാന്‍ നോമ്പിന്റെ ഫര്‍ളുകള്‍ ഇങ്ങിനെയാണ് – അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ച്‌ റംസാന്‍ മാസത്തെ നാളത്തെ നോമ്പ്‌ ഞാന്‍ പിടിക്കുന്നു എന്ന്‌ നിയ്യത്ത്‌ ചെയ്യുക. നോമ്പിനെ ബാത്തിലാക്കുന്ന (മുറിക്കുന്ന) കാര്യങ്ങള്‍ ചെയ്യാതിരിക്കുക. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ്‌ നോമ്പിന്റെ സമയം.

നോമ്പുകാരന്റെ ശരീരാന്തര്‍ഭാഗത്തേക്ക്‌ എന്തെങ്കിലും ഒരു വസ്‌തു കടക്കുക, സ്വബോധത്തോടെ ശുക്ലസ്‌ഖലനം ഉണ്ടാക്കുക, കളവ്‌ പറയുകപോലുള്ള തെറ്റായ കാര്യങ്ങളിലേര്‍പ്പെട്ടാല്‍ നോമ്പിന്റെ പ്രതിഫലം നഷ്‌ടപ്പെടുമെന്ന്‌ മുഹമ്മദു നബി പറഞ്ഞിട്ടുണ്ട്.

ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലാമത്തേതാണ്‌ റംസാന്‍ വ്രതാനുഷ്ഠാനം. പ്രായപൂര്‍ത്തിയുള്ള സ്ഥിരബുദ്ധിയുമുള്ള എല്ലാ സ്‌ത്രീപുരുഷന്മാര്‍ക്കും റംസാന്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ് വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കുക വഴി മനുഷ്യര്‍ക്ക്‌ ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിന്‌ നന്ദി സൂചകമായാണ്‌ വ്രതമനുഷ്ഠിക്കുന്നത്‌. .

ശുഭകാമനകളാണ് ചെറിയ പെരുന്നാളിൻെറ സന്ദേശം .മനുഷ്യരെ പരസ്പരം അകറ്റുന്ന ,നാന്ഷ്യ വംശത്തെ കൊന്നൊടുക്കുന്ന കൊറോണ വൈറസ് ഇല്ലാത്ത പുതിയൊരു ലോകമാണ് ഇന്ന് വിശ്വസിക്കൽ കാണാനാഗ്രഹിക്കുന്നത് .

പ്രതീക്ഷയാണ് ഏത് മനുഷ്യന്‍റേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷ ഇല്ലാത്തവന്റെ ജീവിതം മരണതുല്യമാണ്. മുഹമ്മദ്‌ നബി അവതരിച്ച മാസമാണ്‌ റംസാന്‍. അതുകൊണ്ടുതന്നെ മുസ്ലീം മതവിശ്വാസികള്‍ക്ക് എല്ലാ മാസങ്ങളിലും വച്ച്‌ ഏറ്റവും പരിശുദ്ധമായ മാസമാണിത്.

റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മനസിലെ നിരാശ ബോധത്തെ ഇല്ലാതാക്കാനാവും . പരമകാരുണ്യവാനെ സ്തുതിച്ചു കൊണ്ട് ജീവിതത്തില്‍ എന്നും ഒരു തണലായി സര്‍വ്വേശ്വരന്‍ ഉണ്ടെന്നു മനസിലാക്കിയാല്‍ അവനില്‍ പ്രതീക്ഷകള്‍ തനിയെ വളര്‍ന്നു കൊള്ളും. നന്‍‌മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭ്യമാവാന്‍ റംസാന്‍ വ്രതം ഏറെ സഹായകമാണ്.

ക്ഷമ, കര്‍ത്തവ്യബോധം, ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന്‍ മാസത്തിലെB തപശ്ചര്യകളില്‍ പെടുന്നു. ‘ത്രാവീഹ്‌’ എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന്‍ മാസത്ത പ്രത്യേകതയാണ്

Related Articles

Back to top button