KeralaLatest

തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

“Manju”

കോവിഡ് രോഗികൾ വർധിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച മാത്രം 19 പുതിയ കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ടു ചെയ്തത്. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 44 പേരായി….

ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. ജില്ലയിൽ എട്ട് ഹോട്സ്പോട്ടുകളാണ് ഉള്ളത്. കോവിഡ് രോഗബാധിതരുടെ വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ നിർദേശങ്ങൾ നിർബന്ധമായും ജനങ്ങൾ സന്നദ്ധരാകണമെന്നും ജില്ലാ കലക്ടർ ഡി.ബാലമുരളി പറഞ്ഞു….

ലോക്ഡൗൺ ഇളവുകൾ വന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ പേർ ജില്ലയിലേക്ക് എത്തുന്നുണ്ട്. ഇതിൽ ഗർഭിണികളും വിദ്യാർഥികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരും ജോലിക്ക് പോയവരും പഠനം പൂർത്തിയാക്കിയവരും എല്ലാം ഉൾപ്പെടുന്നു. ഇതുവരെ പാലക്കാട് ജില്ലയിലേക്ക് സംസ്ഥാനങ്ങളിൽ നിന്നും 9400 ഓളം ആളുകൾ വന്നിട്ടുണ്ട്. ഇതുവരെ സമൂഹ വ്യാപനം ജില്ലയിൽ ഉണ്ടായിട്ടില്ലെന്നു കലക്ടര്‍ അറിയിച്ചു. .

Read more at: https://www.manoramaonline.com/news/latest-news/2020/05/23/144-announced-at-palakkad.html

Related Articles

Back to top button