KeralaLatestMalappuram

കണ്ണമംഗലത്തെ നിരീക്ഷണ കേന്ദ്രത്തില്‍ ആയുർവേദ മരുന്നു വിതരണം

“Manju”

പി.പി.എസ്

മലപ്പുറം: കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന 30 പേർക്കും ആയുർവേദ മരുന്നുകൾ നൽകി. പഞ്ചായത്തിന്റെ വികസന ഫണ്ടുപയോഗിച്ച് ജനപ്രതിനിധികൾക്കും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ആർ.ആർ.ടി വളണ്ടിയർമാർക്കും അയുർവേദ പ്രതിരോധ മരുന്നുകൾ നൽകിയിട്ടുണ്ട് . പഞ്ചായത്തിലെ 60 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ട് .

പഞ്ചായത്തിലെ മുഴുവൻ പേർക്കും വീടുകളിൽ മരുന്ന് വിതരണം ചെയ്യാനാരംഭിച്ചിട്ടുണ്ട് .മരുന്നിന്റെ വിതരോണോദ്ഘാടനം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാലിൽ ബേബിക്ക് നൽകി നിർവഹിച്ചു .വൈസ് പ്രസിഡന്റ് പുല്ലാട്ട് സലിം അധ്യക്ഷത വഹിച്ചു .പി .ഇ ഷെരീഫ് ,ടി.കെ അബ്ദുട്ടി ,സി.എം ബാബു എന്നിവർ പങ്കെടുത്തു .

കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ ആയുർവേദ മരുന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചാലിൽ ബേബിക്ക് നൽകി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ നിർവഹിക്കുന്നു .

Related Articles

Back to top button