KeralaLatest

മുദാക്കൽ പഞ്ചായത്തിൽ ധൂപ സന്ധ്യ നടത്തുന്നു

“Manju”

ജ്യോതിനാഥ് കെ പി

മുദാക്കൽ: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പകർച്ചവ്യാധി പ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മേയ് 25 തിങ്കളാഴ്ച വൈകുന്നേരം 5. 30ന് മുദാക്കൽ പഞ്ചായത്തിൽ ഉടനീളം ധൂപ സന്ധ്യ നടത്തുന്നു. അന്നേദിവസം പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും വീടുകളും വൃത്തിയാക്കുകയും ആയുർവേദ വിധി പ്രകാരം തയ്യാറാക്കിയ ഔഷധക്കൂട്ടുകൾ പുകയ്ക്കുകയും ചെയ്യുന്നു. എല്ലാ വ്യക്തികളും ഇതിനോട് സഹകരിക്കണമെന്ന് മുദാക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിജയകുമാരി ആർ എസ്അറിയിച്ചു.

Related Articles

Back to top button