KeralaLatest

ജില്ലയിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളും അണുവിമുക്തമാക്കും. എസ് എഫ് ഐ

“Manju”

ഹർഷദ് ലാൽ തലശ്ശേരി

കണ്ണൂർ: മെയ്‌ 26 മുതൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പുനരാരംഭിക്കാൻ ഇരിക്കെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളും എസ് എഫ് ഐ സ്റ്റുഡന്റസ് ബറ്റാലിയൻ വളണ്ടിയർമാർ അണുവിമുക്തമാക്കുകയാണ്.

പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ഗവ ബ്രണ്ണൻ സ്കൂളിൽ വെച്ച് എ എൻ ഷംസീർ എം എൽ എ നിർവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം എ പി അൻവീർ, ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, ജില്ലാ പ്രസിഡന്റ് സി പി ഷിജു, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ ഫാസിൽ, എം കെ ഹസ്സൻ, എസ് സുർജിത്, ശരത്‌ എന്നിവർ നേതൃത്വം നൽകി.

നിലവിൽ 85 സ്കൂളുകൾ എസ് എഫ് ഐ സ്റ്റുഡന്റസ് ബറ്റാലിയൻ വളണ്ടിയർമാർ അണുവിമുക്തമാക്കൽ പ്രവർത്തനം പൂർത്തീകരിച്ചു. പരീക്ഷ തുടങ്ങുന്നതിനു മുൻപായി മുഴുവൻ സ്കൂളുകളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കും. ഓരോ ദിവസത്തെ പരീക്ഷയും കഴിയുന്ന മുറയ്ക്ക് അന്ന് തന്നെ വീണ്ടും ക്ലാസ്സുകളും ബെഞ്ചുകളും ശുചീകരിക്കും.

പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്ക് വിതരണവും യാത്ര പ്രശ്നം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യവും എസ് എഫ് ഐ പ്രവർത്തകർ ഒരുക്കും. ഇതിനായി ഏരിയ കേന്ദ്രങ്ങളിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളിലും ഹെൽപ് ഡസ്ക് പ്രവർത്തനം ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button