ArticleKeralaLatest

മലയാള സിനിമയ്ക്ക് പുതുഭാവുകത്വം നല്‍കിയ കെ. ജി ജോര്‍ജ്ജിന് ഇന്നലെ 75 വയസ്സായിരുന്നു

“Manju”

ടി. ശശിമോഹന്‍

മലയാള സിനിമയെ പുതിയ വഴികളിലൂടെ കൈ പിടിച്ചു നടത്തിയ കെ ജി ജോര്‍ജ്ജിന് ഇന്നലെ 75വയസ്സായിരുന്നു. സ്വപ്നാടനം യവനിക ഉള്‍ക്കടല്‍ ആദാമിന്റെ വാരിയെല്ല്, ഇരകള്‍, മേള, പഞ്ചവടിപ്പാലം, കോലങ്ങള്‍, ലേഖയുടെ മരണം, ഒരു ഫ്‌ളാഷ് ബാക്ക്, മറ്റൊരാള്‍ തുടങ്ങിയ മികച്ച സിനിമകള്‍ മാത്രമാണ് കെ.ജി ജോര്‍ജ്ജ് പ്രേക്ഷകര്‍ക്കു നല്‍കിയത്. ഇലവങ്കോട് ദേശം മാത്രമാണ് ഒരു അപവാദം. മികച്ച തിരക്കഥാകൃത്തും സിനിമാ സാങ്കേതിക വിദഗ്ദ്ധനുമായിരുന്നു അദ്ദേഹം.

പ്രമുഖ സംഗീതജ്ഞന്‍ പപ്പുകുട്ടൻ ഭാഗവതരുടെ മകളും പിന്നണി ഗായികയും ബ്യൂട്ടീഷ്യനുമായ സെല്‍മാ ജോര്‍ജ്ജാണ് ഭാര്യ.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കിയ സംവിധായകനായിരുന്നു അദ്ദേഹം. സ്ത്രീ മനസ്സിന്റെ നിഗൂഡതകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അവരുടെ ദൗര്‍ബല്യങ്ങളും ശക്തിയും അവതരിപ്പിച്ചു. സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങള്‍ ആവാതെ അവരെ അവതരിപ്പിക്കാനായി.

ആദാമിന്റെ വാരിയെല്ല്, ഈ കണ്ണി കൂടി, യവനിക, ഉള്‍ക്കടല്‍, ലേഖയുടെ മരണം, ഒരു ഫ്‌ളാഷ് ബാക്ക് എന്നിങ്ങനെ ഉദാഹരണങ്ങള്‍ ഏറെ.കഥാപാത്രങ്ങളെ മെനയുന്നതിലും അവതരിപ്പിയ്ക്കുതിലും മിടുക്കു കാട്ടിയിരുന്നു കെ. ജി ജോര്‍ജ്ജ്. യവനികയാല്‍ തബലിസ്റ്റായ അയ്യപ്പനെ അവതരിപ്പിക്കു രംഗം തന്നെ മികച്ച ഉദാഹരണം.

1946 മെയ് 25 ന് ആണ് കുളക്കാടില്‍ ശിവരാമന്‍ ജോര്‍ജ്ജ് എ കെ. ജി ജോര്‍ജ്ജ് തിരുവല്ലായില്‍ ജനിച്ചത്. ഗീവര്‍ഗീസ് സാമുവലും അന്നമ്മയുമാണ് മാതാപിതാക്കള്‍. 1976 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനം, അന്നത്തെ സിനിമ സങ്കല്പങ്ങളെയെല്ലാം പൊളിച്ചടുക്കി. വിപ്ലവകരമായ ഒരു വഴിത്തിരിവായിരുന്നു അത്.

മികച്ച കാമ്പസ് സിനിമയുടെ പകരക്കാരനും കെ. ജി ജോര്‍ജ്ജ് ആയിരുന്നു. ഉള്‍ക്കടല്‍ (1779) എന്ന സിനിമ അന്നത്തെ യുവതലമുറയെ വല്ലാതെ സ്വാധീനിച്ചിരുന്നു. മികച്ച സംവിധായകന്‍ ആയിരുന്നു എന്നിട്ടും ഒരിയ്ക്കല്‍പോലും അദ്ദേഹത്തിന് സംവിധായകനുള്ള ബഹുമതി ലഭിച്ചില്ല. കഥ, തിരക്കഥ എന്നിവയ്ക്കായിരുന്നു അവാര്‍ഡുകള്‍. തിരക്കഥയിലും കെ. ജി ജോര്‍ജ്ജിന്റെ ക്രാഫ്റ്റും കൃത്യനിഷ്ഠവും ശ്രദ്ധേയമാണ്.

1968 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971-ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു.

സ്വപ്നാടനം – മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ല്‍ സംസ്ഥാന പുരസ്‌കാരം.
രാപ്പാടികളുടെ ഗാഥ – 1978-ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം.
യവനിക – മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982-ല്‍ സംസ്ഥാന പുരസ്‌കാരം.

ആദാമിന്റെ വാരിയെല്ല് – മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983-ല്‍ സംസ്ഥാന പുരസ്‌കാരം.
ഇരകള്‍ – മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985-ല്‍ സംസ്ഥാന പുരസ്‌കാരം.

ചിത്രങ്ങള്‍
ഇലവങ്കോട് ദേശം -1998
ഒരു യാത്രയുടെ അന്ത്യം -1991
ഈ കണ്ണി കൂടി- 1990
മറ്റൊരാള്‍ – 1988
കഥയ്ക്കു പിന്നില്‍ – 1987
ഇരകള്‍ – 1986
പഞ്ചവടിപ്പാലം – 1984
ആദാമിന്റെ വാരിയെല്ല് – 1983
ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് -1983
യവനിക – 1982
കോലങ്ങള്‍ – 1981
മേള – 1980
ഉള്‍ക്കടല്‍ – 1978
ഇനി അവള്‍ ഉറങ്ങട്ടെ – 1978
മണ്ണ് – 1978
ഓണപ്പുടവ – 1978
രാപ്പാടികളുടെ ഗാഥ -1978
വ്യാമോഹം – 1977
സ്വപ്നാടനം -1976

വാര്‍ധക്യത്തിന്റെ അലോസരങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. സിനിമയില്‍ നിന്ന് പിന്‍മാറി കുറെക്കാലമായി ഒതുങ്ങി കഴിയുകയാണ് അദ്ദേഹം – പക്ഷേ നവ സംവിധായകരുടെ മാനസ ഗുരുവായി അദ്ദേഹം ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

Related Articles

Back to top button