KeralaLatest

മുഖം മറയില്ല മാസ്ക്ക് വെച്ചോളു ; പക്ഷേ ഫോട്ടോ കൊടുക്കണം…

“Manju”

രജിലേഷ് കേരിമഠത്തില്‍

കോവിഡ് വ്യാപനത്തോടെ നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌കുകള്‍. എന്നാല്‍, മാസ്‌കിന്റെ വരവോടെ ആളുകളെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. സ്വന്തം ബന്ധുക്കളെപ്പോലും തിരിച്ചറിഞ്ഞെന്നു വരില്ല മുഖത്ത് മാസ്‌ക് വച്ചാല്‍. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് കോട്ടയം സ്വദേശിയായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ ബിനേഷ് ജി പോള്‍.

ബിനേഷിന്റെ സ്റ്റുഡിയോയില്‍ ഫോട്ടോയും അറുപത് രൂപയുമായി എത്തിയാല്‍ 20 മിനിറ്റില്‍ മുഖം വ്യക്തമാകുന്ന മാസ്‌ക് റെഡി. മാസ്‌ക് ധരിക്കുമ്പോള്‍ മറഞ്ഞ് പോകുന്ന ഭാഗം തുണി മാസ്‌കില്‍ സൂപ്പര്‍ ഇംപോസ് ചെയ്താണ് ഈ വെറൈറ്റി മാസ്‌കിന്റെ നിര്‍മ്മാണം. ഇതിനോടകം ആയിരം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ബിനീഷ് പറഞ്ഞു. നിരവധി ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്.

പത്ത് വര്‍ഷത്തിലേറെയായി ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ബിനീഷ്. കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വച്ചുളള മാസ്‌കുകളും ബിനീഷ് നിര്‍മ്മിക്കുന്നുണ്ട്.

Related Articles

Back to top button