KeralaLatest

ബാങ്കിനടുത്ത് വാറ്റും കോടയും ആളെ പിടികൂടി

“Manju”

വെമ്പായം: വട്ടപ്പാറ മരുതൂര്‍ കുന്നുംപാറ ഫെഡറല്‍ ബാങ്കിന് സമീപത്തു നിന്നും വാറ്റ് ചാരായവും കോടയും പിടികൂടി. ഫെഡറല്‍ ബാങ്കിന് എതിര്‍വശത്ത്  രണ്ടു വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്ന നെടുമങ്ങാട് കല്ലിയോട് കുറിവേലി മേലെ തടത്തരികത്ത് വീട്ടില്‍ ശ്രീജിത്ത് (35) നെയാണ് വട്ടപ്പാറ പോലിസ് അറസ്റ്റ് ചെയ്തത്.

പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും 13ലിറ്റര്‍ വ്യാജ ചാരായവും 50 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പോലിസ് പിടികൂടി. വീടിന്‍റെ അടുക്കളയിലായിരുന്നു ചാരായം ഉണ്ടാക്കിയിരുന്നത്.

വട്ടപ്പാറ സി .ഐ ടി. ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ മാരായ ബാബു, സതീശന്‍, സി. പി. ഒമാരായ പി. ഷിബു, ബി. ഷിബു തുടങ്ങിയവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Related Articles

Back to top button