LatestSports

ഹാട്രിക്കുമായി വെര്‍ണര്‍;

“Manju”

 

ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ്‌ ബുണ്ടസ്‌ ലിഗയില്‍ കിരീടം ആര്‍ക്കെന്ന്‌ ഇന്നറിയാം. ബോറുസിയ ഡോര്‍ട്ട്‌മുണ്ടും ബയേണ്‍ മ്യൂണിക്കും തമ്മില്‍ നടക്കുന്ന മത്സരം കിരീടം ആക്കെന്ന്‌ നിര്‍ണയിക്കപ്പെടുന്ന പോരാട്ടമാണ്‌.
ബോറുസിയയുടെ തട്ടകമായ സിഗ്നല്‍ എഡുന പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട്‌ പത്തു മുതലാണു മത്സരം.

27 കളികളില്‍നിന്ന്‌ 61 പോയിന്റുള്ള ബയേണ്‍ ഒന്നാംസ്‌ഥാനത്തും അത്രയും കളികളില്‍നിന്ന്‌ 57 പോയിന്റുള്ള ബോറുസിയ രണ്ടാംസ്‌ഥാനത്തുമാണ്‌. ബോറുസിയ ഡോര്‍ട്ട്‌മുണ്ട്‌ ജയിക്കുകയാണെങ്കില്‍ ബയേണിനിന്റെ ലീഡ്‌ ഒരു പോയിന്റായി കുറയും. ആകെ ഏഴു റൗണ്ട്‌ മത്സരങ്ങളാണു ബുണ്ടസ്‌ ലിഗായില്‍ ശേഷിക്കുന്നത്‌.
ബയേണ്‍ ജയിക്കുകയാണെങ്കില്‍ അവരെ ഇനി മറികടക്കുക പ്രയാസമാകും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ ബോറുസിയയെ നാലു ഗോളിനു തോല്‍പ്പിച്ചിരുന്നു. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ ഐന്ത്രാഷ്‌ ഫ്രാങ്ക്‌ഫര്‍ട്ടിനെ 5-2 നു തോല്‍പ്പിച്ചതോടെയാണു ബയേണിന്റെ വഴി തെളിഞ്ഞത്‌.

സ്വന്തം തട്ടകമായ അലിയന്‍സ്‌ അരീനയില്‍ നടന്ന മത്സരത്തില്‍ ബയേണിനു വേണ്ടി ലിയോണ്‍ ഗോരെറ്റ്‌സ്ക, തോമസ്‌ മുള്ളര്‍, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്കി, അല്‍ഫോന്‍സോ ഡേവീസ്‌ എന്നിവര്‍ ഗോളടിച്ചു. ഐന്ത്രാഷിന്റെ മാര്‍ട്ടിന്‍ ഹിന്റെഗറുടെ സെല്‍ഫ്‌ ഗോളും ബയേണിന്റെ ജയത്തിനു വഴിയായി.
മാര്‍ട്ടിന്‍ ഹിന്റെഗറാണ്‌ ഐന്ത്രാഷിനു വേണ്ടി രണ്ടു ഗോളുകളുമടിച്ചത്‌. കോവിഡ്‌ -19 വൈറസ്‌ മഹാമാരിക്കിടെ പുനരാരംഭിച്ച ലീഗിലെ ആദ്യ ഹാട്രിക്കിന്‌ ജര്‍മന്‍ സ്‌ട്രൈക്കര്‍ ടിമോ വെര്‍ണര്‍ അവകാശിയായി.

ആര്‍.ബി. ലീപ്‌സിഗിന്റെ താരമായ വെര്‍ണര്‍ മെയ്‌ന്‍സ്‌ 05 വിനെതിരേ നടന്ന മത്സരത്തിലാണ്‌ ഹാട്രിക്കടിച്ചത്‌.മെയ്‌ന്‍സിന്റെ തട്ടകമായ ഓപല്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 5-0 ത്തിനായിരുന്നു ലീപ്‌സിങിന്റെ ജയം. സീസണില്‍ വെര്‍ണറുടെ മൂന്നാമത്തെ ഹാട്രിക്ക്‌ കൂടിയാണിത്‌. 11, 48, 75 മിനിറ്റുകളിലാണു ജര്‍മന്‍ താരം ഹാട്രിക്കടിച്ചത്‌. യൂസുഫ്‌ പോള്‍സന്‍, മാര്‍സെല്‍ സബിറ്റ്‌സെര്‍ എന്നിവരും ഗോളടിയില്‍ പങ്കു ചേര്‍ന്നു.

1998-99 സീസണിനു ശേഷം ആദ്യമായാണ്‌ ഒരു താരം ഒരു ബുണ്ടസ്‌ ലിഗ സീസണില്‍ ഒരേ എതിരാളിക്കെതിരേ രണ്ടുവട്ടം ഹാട്രിക്കടിക്കുന്നത്‌. ഉള്‍ഫ്‌ കിര്‍സ്‌റ്റെനാണു മുന്‍ഗാമി.

Related Articles

Back to top button